വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ചു; മാപ്പ് ചോദിച്ച് വിജയ് സേതുപതി

തമിഴകത്തിന്റെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ ജന്മദിനമാണ് ഇന്ന്. പക്ഷെ പിറന്നാള്‍ ദിനത്തില്‍ തന്നെ വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ് വിജയ് സേതുപതി. പിറന്നാള്‍ ആഘോഷം സോഷ്യല്‍ മീഡിയയിലൂടെ വെെറലായതിന് പിന്നാലെയായിരുന്നു വിവാദം ആരംഭിച്ചത്. പിന്നാലെ പരസ്യമായി മാപ്പ് ചോദിക്കേണ്ടിയും വന്നു സേതുപതിയ്ക്ക്.

വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ചതിനെ തുടര്‍ന്നാണ് വിവാദത്തിന് തുടക്കമായത്. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയതോടെയാണ് സേതുപതി മാപ്പ് ചോദിച്ച് രംഗത്ത് എത്തിയത്. തെറ്റിദ്ധാരണ സൃഷ്ടിച്ചതിന് മാപ്പ് ചോദിക്കുന്നതായി അദ്ദേഹം ട്വീറ്റിലൂടെ അറിയിക്കുകയായിരുന്നു. ഭാവിയില്‍ ഇതാവര്‍ത്തിക്കുകയില്ലെന്നും സേതുപതി പറയുന്നു.

പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി. മൂന്ന് ദിവസം മുമ്പ് നടത്തിയ എന്റെ പിറന്നാള്‍ ആഘോഷം വലിയ വിവാദമായി മാറിയിരിക്കുകയാണ്. വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിക്കുന്ന എന്നെ ചിത്രത്തില്‍ കാണാം. പൊന്‍ റാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു ആഘോഷം സേതുപതിയുടെ ട്വീറ്റില്‍ പറയുന്നു.

ചിത്രത്തില്‍ വടിവാള്‍ ഒരു പ്രധാന ഭാഗമാണ്. അദ്ദേഹത്തിനും ടീമിനുമൊപ്പമായിരുന്നതിനാലാണ് വാള്‍ ഉപയോഗിച്ചത്. എന്നാല്‍ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് നിരവധി പേര്‍ പറഞ്ഞു. ഭാവിയില്‍ കടുതല്‍ ശ്രദ്ധിക്കും. ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ് എന്നുമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here