ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വെള്ളം’ പ്രേക്ഷകരിലേക്കെത്താനൊരുങ്ങുകയാണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിൻ്റെ റിലീസ് തീയ്യതി പുറത്ത് വിട്ടത്. ജനുവരി 22ന് ചിത്രം തീയ്യേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ജയസൂര്യയ്ക്കൊപ്പം നടി സംയുക്ത മേനോനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സംയുക്തയും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ക്യാപ്റ്റന്‍ ശേഷം ജയസൂര്യയും പ്രജേഷ് സെന്നും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ലോക്ക്ഡൗണിന് ശേഷം ആദ്യമായി തിയേറ്ററില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രമാണ് വെള്ളം.

ചിത്രം പറയുന്നത് വളരെ സാധാരണക്കാരുടെ കഥയാണെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ട്രെയിലർ ഇക്കാര്യം ഉറപ്പാക്കുന്നുണ്ട്. കണ്ണൂരുള്ള സാധാരണക്കാരനായ ഒരാളുടെ കഥയാണ്. അത്ര നോർമലല്ലാത്ത ഒരാളുടെ കഥയാണ് ജയസൂര്യയുടെ വിസ്മയിപ്പിക്കുന്ന പ്രകടനം ചിത്രത്തിലുണ്ടെന്നുറപ്പാക്കുന്നതാണ് ട്രെയിലർ.
ഫ്രണ്ട്ലി പ്രാെഡക്ഷന്സിൻ്റെ ബാനറില്‍ മനു പി നായര്‍, ജോണ്‍ കുടിയാന് മല എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ദിലീഷ് പോത്തന്, സിദ്ദിഖ്, ഇടവേള ബാബു, ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍, നിര്‍മ്മല്‍ പാലാഴി, വിജിലേഷ്, സ്നേഹ പാലേരി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.