ഇത് തകർത്തു; മിനിറ്റുകൾക്കുള്ളിൽ ട്രെൻ്റിംഗ് ലിസ്റ്റിലേക്ക് കുതിച്ച് ‘ദി പ്രീസ്റ്റ്’ ടീസർ!

വിശ്വസിച്ചാലും ഇല്ലെങ്കിലും ശാസ്ത്രത്തിന്റെ ഏതു തിയറിയിലും അതിനെ മറികടന്നുപോകുന്ന ഒരു ഡാർക്ക് സോൺ ഉണ്ടെന്ന് പറയാറുണ്ട്..’ ഒറ്റ ഡയലോഗിലൂടെ പ്രേക്ഷകരെ മുഴുവൻ ആകാംഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് പ്രീസ്റ്റിന്റെ ആദ്യ ടീസർ പുറത്ത്. നിഗൂഢതകളുടെ ആഴം കൂട്ടിയും വ്യത്യസ്ത ഗെറ്റപ്പുകൾ കൊണ്ടും തന്നെ മമ്മൂട്ടിയും മഞ്ജുവും വിഡിയോയിലൂടെ ആരാധകരെ കൈയ്യിലെടുത്തിട്ടുണ്ട്. ടീസർ മണിക്കൂറുകൾക്കുള്ളിൽ സൈബറിടം കീഴടക്കിയിരിക്കുകയാണ്.

മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒന്നിക്കുന്ന സിനിമ യുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് നവാഗതനായ ജോഫിൻ ടി ചാക്കോയാണ്. പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന രീതിയിലാണ് സിനിമയുടെ ടീസർ തയ്യാറാക്കിയിരിക്കുന്നത്.

മമ്മൂട്ടി പുരോഹിതനായി വേഷമിടുന്ന ചിത്രത്തിന്റെ ടീസർ, അദ്ദേഹത്തിന്റെ തന്നെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് പുറത്തുവിട്ടത്. നേരത്തെ പുറത്തുവന്ന ദി പ്രീസ്റ്റിന്റെ പോസ്റ്ററും മമ്മൂട്ടി തന്നെയായിരുന്നു പങ്കുവെച്ചത്.

അതീന്ദ്രീയ ശക്തികളെ ആസ്പദമാക്കിയുള്ള ചിത്രമാണ് ദി പ്രീസ്റ്റ് എന്നാണ് കരുതപ്പെടുന്നത്. ദുരൂഹതകൾ നിറഞ്ഞ ചിത്രത്തിന്റെ ടീസറും സൂചിപ്പിക്കുന്നത് അതാണ്. ”നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും,ശാസ്ത്രത്തിന്റെ ഏത് തിയറിയിലും അതിനെ മറികടന്ന് പോകുന്ന ഒരു ഡാർക്ക് സോണുണ്ടെന്ന് പറയാറുണ്ട്.” എന്ന മമ്മൂട്ടിയുടെ ഡയലോഗോടെയാണ് ടീസർ തുടങ്ങുന്നത്.

ഇത് തകർക്കും എന്ന് തന്നെയാണ് പ്രേക്ഷകരുടെ പ്രതികരണവും. ചിത്രത്തിൻ്റെ ഷൂട്ടിങ് കൊച്ചിയിൽ വച്ചാണ് നടന്നത്. ചിത്രത്തിൽ പള്ളീലച്ചനായാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. അടിമുടി ദുരൂഹത നിറഞ്ഞ പോസ്റ്ററായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here