സൂര്യ നായകനായി അടുത്തിടെ ഒടിടി റിലീസ് ചെയ്ത ‘സൂരരൈ പോട്ര്’ സോഷ്യൽമീഡിയയിലുള്‍പ്പെടെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ്. സമീപകാലത്തിറങ്ങിയ സൂര്യയുടെ സിനിമകളിൽ ഏറെ പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രവുമായി ഇത് മാറിയിരുന്നു. ലോ കോസ്റ്റ് എയര്‍ലൈനായ എയര്‍ ഡെക്കാന്റെ സ്ഥാപകനായ ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതമായിരുന്നു ചിത്രം പറഞ്ഞത്. ഇക്കുറി ഓസ്കറില് ചിത്രം മത്സരിക്കുകയാണെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്.
ഓസ്കാര്‍ ജനറൽ കാറ്റഗറിയിൽ മികച്ച നടന്, മികച്ച നടി, മികച്ച സംവിധായകന്, മികച്ച കംപോസര്‍, മികച്ച കഥ തുടങ്ങിയ വിഭാഗങ്ങളിലേക്കാണ് ചിത്രം മത്സരിക്കുന്നത്. ഇത്തവണ കൊവിഡ് പ്രതിസന്ധികള്‍ മൂലം സിനിമകള്‍ ഓസ്കാറിനേക്കുള്ള മത്സരത്തിന് അയക്കുന്നതിൽ പലതരത്തിലുള്ള മാസ്റ്റര്‍ അക്കാദമി ഉള്‍പ്പെടുത്തിയിരുന്നു. ഒടുവിൽ ഒടിടിയിൽ റിലീച് ചെയ്തെങ്കിലും ചിത്രത്തിന് ഓസ്കാറിൽ മത്സരിക്കാനുള്ള അവസരം ലഭിക്കുകയായിരുന്നു.

അക്കാദമി സ്ക്രീനിങ് റൂമിൽ ഇന്ന് മുതൽ സിനിമ കണ്ടു തുടങ്ങും. വോട്ടിങിനും നോമിനേഷനുമായി അക്കാദമി അംഗങ്ങള്‍ ചിത്രം കണ്ട് വിലയിരുത്തും. സിനിമയുടെ സഹനിർമാതാവായ രാജശേഖർ കർപ്പൂരസുന്ദരപാണ്ഡ്യനാണ് ഈ വിവരം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇക്കുറി ഓൺലൈനായിട്ടാണ് അക്കാദമി അംഗങ്ങള്‍ സിനിമകള്‍ കണ്ട് വിലയിരുത്തുക. സംഗീത സംവിധായകൻ ജിവി പ്രകാശ് കുമാർ ഉൾപ്പെടെ നിരവധി പേർ ട്വീറ്റ് ചെയ്തിട്ടുമുണ്ട്.