സഹോദരങ്ങളുടെ കഥ; ചിരി പടര്‍ത്തി സാജന്‍ ബേക്കറി ട്രെയിലര്‍ എത്തി

അജു വര്‍ഗ്ഗീസ് നായകനാകുന്ന പുതിയ ചിത്രമാണ് സാജന്‍ ബേക്കറി സിന്‍സ് 1962. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് ഇറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. നേരത്തെ ചിത്രത്തിലെ ഗാനം പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. ബോബന്‍, ബെറ്റ്സി എന്നീ സഹോദരങ്ങളുടേയും അവര്‍ നടത്തുന്ന ബേക്കറിയുടേയും കഥ പറയുന്നതാണ് സിനിമ.

മനോഹരമായ ട്രെയിലര്‍ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷ വര്‍ധിപ്പിക്കുന്നതാണ്. അജു ബോബന്‍ ആകുമ്പോള്‍ ബെറ്റ്സിയായി ലെന എത്തുന്നു. ഗണേഷ് കുമാറും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. രഞ്ജിത മേനോന്‍, ജാഫര്‍ ഇടുക്കി, ഗ്രേസ് ആന്റണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. അജു ഇരട്ട വേഷത്തിലാണെത്തുന്നത്. സംവിധായകന്‍ അരുണ്‍ ചന്ദുവും അജു വര്‍ഗ്ഗീസും സച്ചിന്‍ ചന്ദ്രനും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. പ്രശാന്ത് പിള്ളയുടേതാണ് സംഗീതം. ഗുരു പ്രസാദാണ് ഛായാഗ്രഹണം. ഫണ്‍റ്റാസ്റ്റിക് ഫിലിംസും എം സ്റ്റാര്‍ സാറ്റലെെറ്റ് കമ്യൂണിക്കേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫെബ്രുവരി 12 ന് ചിത്രം തീയേറ്ററുകളിലെത്തും

LEAVE A REPLY

Please enter your comment!
Please enter your name here