പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം RRR (രൗദ്രം, രണം, രുധിരം) ചിത്രത്തിലെ നായികയെ പരിചയപ്പെടുത്തി സംവിധായകൻ എസ്എസ് രാജമൗലി. ബ്രിട്ടീഷ് നടിയായ ഒലീവിയ മോറിസ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.ചിത്രത്തിൽ ഒലീവിയയുടെ കഥാപാത്രത്തിന്റെ പേരും ചിത്രവും രാജമൗലി ട്വിറ്ററിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചു. സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഇന്ത്യൻ പശ്ചാത്തലത്തിലാണ് രാജമൗലി RRR സിനിമ അവതരിപ്പിക്കുന്നത്
ചിത്രത്തിൽ ജൂനിയർ എൻടിആറിന്റെ നായികയായിട്ടായിരിക്കും ഒലീവിയ എത്തുക. കൊമരു ഭീം എന്ന കഥാപാത്രത്തെയാണ് ജൂനിയർ എൻടിആർ അവതരിപ്പിക്കുന്നത്.ബ്രിട്ടനിലെ റോയൽ വെൽഷ് കോളേജ് ഓഫ് മ്യൂസിക് ആന്റ് ഡ്രാമയിൽ നിന്നും ബിരുദം പൂർത്തിയാക്കിയതിന് ശേഷമാണ് ഒലീവിയ സിനിമയിലേക്ക് എത്തുന്നത്. ഒലീവിയയുടെ ആദ്യ ചിത്രം കൂടിയാണ് RRR.
