തലയെടുപ്പോടെ ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു…’, ദ് എലിഫന്റ് വിസ്പറേഴ്‌സിന് ഡോക്യുണെന്ററിക്കുള്ള ഓസ്‌കാര്‍, തിളങ്ങി ഇന്ത്യ

ലോസാഞ്ചലസ് | ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ തലയെടുപ്പോടെ ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു…’. മികച്ച ഡോക്യൂമെന്ററി ഹ്രസ്വചിത്ര വിഭാഗത്തില്‍ ദ് എലിഫന്റ് വിസ്പറേഴ്‌സ്. ലൊസാഞ്ചസിലെ ഡോള്‍ബി തിയറ്റഴ്‌സിലെ 95-ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപന വേദിയില്‍ ഇരട്ട നേട്ടവുമായി ഇന്ത്യ തിളങ്ങി.

മികച്ച നടനായി ബ്രെന്‍ഡന്‍ ഫ്രേസര്‍ തിരഞ്ഞെടുക്കപ്പെട്ടു. ചിത്രം: ദ് വെയ്ല്‍. മികച്ച നടി മിഷേല്‍ യോ. എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. മികച്ച നടിയായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഏഷ്യന്‍ വനിതയാണ് മിഷേല്‍ യോ. മികച്ച ചിത്രമായി എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ് തിരഞ്ഞെടുക്കപ്പെട്ടു. 7 പുരസ്‌കാരങ്ങളാണ് ചിത്രം വാരിക്കൂട്ടിയത്. മികച്ച ഒറിജിനല്‍ സ്‌കോര്‍, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച ഇന്റര്‍നാഷനല്‍ ഫീച്ചര്‍ ഫിലിം, മികച്ച ഛായാഗ്രഹണം എന്നീ വിഭാഗങ്ങളില്‍ പുരസ്‌കാരങ്ങളുമായി ജര്‍മന്‍ ചിത്രമായ ‘ഓള്‍ ക്വയറ്റ് ഓണ്‍ ദ് വെസ്റ്റേണ്‍ ഫ്രന്റ്’ നേട്ടം കൊയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here