നിറഞ്ഞ സംതൃപ്തിയോടെയുള്ള ഒരാത്മഹത്യ- ‘നിറങ്ങള്‍’ -മ്യൂസിക് വീഡിയോ

നിറങ്ങള്‍ പകരുമീ മൺ ചിരതായി ഞാൻ, ഒരാളിൽ എരിയുമീ ശ്വാസനാളങ്ങളായി…’നഷ്ടപ്രണയത്തിന്‍റെ ഓര്‍മ്മകൾ അടുക്കിവെച്ച വാക്കുകളുമായി ശ്രദ്ധ നേടുകയാണ് ‘നിറങ്ങള്‍’ എന്ന മ്യൂസിക് വീഡിയോ. നടി ഭാവനയുടെ സഹോദരനായ രാജേഷ് ബി മേനോനും സുഹൃത്തുക്കളും ചേര്‍ന്നാണ് മ്യൂസിക് വീഡിയോ ഒരുക്കിയിരിക്കുന്നത്.പ്രണയം അറിഞ്ഞുകൊണ്ടുള്ള നഷ്ടപ്പെടുത്തലാണ് വരണ്ട പ്രതലത്തിൽ ജീവസ്സുറ്റ ജലകണികപോലെ

നിറഞ്ഞ സംതൃപ്തിയോടെയുള്ള ഒരാത്മഹത്യ എന്ന് കുറിച്ചുകൊണ്ടാണ് രാജേഷ് ബി മേനോൻ നിറങ്ങള്‍ എന്ന മ്യൂസിക് വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്. ആസ്വാദകരിൽ ഗൃഹാതുരതയുണർത്തുന്ന ദൃശ്യചാരുതയോടെയാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

പറയാതെ പോയ പ്രണയം നിങ്ങളെ വേദനിപ്പിക്കുന്നുണ്ടെങ്കിൽ തീർച്ചയായും കാണേണ്ട ഗാനമാണിതെന്നും അണിയറപ്രവർത്തകര്‍ പറയുന്നു. ആകാശ് പ്രകാശ് മ്യൂസിക് ആൻഡ് എന്‍റര്‍ടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ജ്യോതിഷ് ടി കാശി എഴുതി കെ ജെ ജോമോൻ സംഗീതം നൽകി ശ്രീദേവി പ്രകാശ് ആലപിച്ചിരിക്കുന്നതാണ് ഗാനം. രാജേഷ് ബി മേനോനാണ് വിഷ്വൽ ഡയറക്ടര്‍. ഛായാഗ്രഹണം റഫീഖ് റഹീം, എഡിറ്റര്‍ ദീപേഷ് പടാശ്ശേരി, നിര്‍മ്മാതാവ് പ്രകാശ് നായര്‍, ക്രിയേറ്റീവ് ഡയറക്ടര്‍ രവീന്ദ്രനാഥ് കൂനാഥ്, പ്രൊഡക്ഷൻ കൺട്രോളര്‍ സജിത് കുമാർ എന്നിവരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here