”വെയിലിളവേല്‍ക്കുമിടവഴിയില്‍..”-സിനിമാഗാനത്തോളം സുന്ദരമായ ഹ്രസ്വചിത്രഗാനം

”വെയിലിളവേല്‍ക്കുമിടവഴിയില്‍….
കിളിമൊഴിത്തൂവല്‍ തേടി…”

– യുട്യൂബിലെത്തിയ ഈ ഗാനം കേള്‍ക്കുന്നവര്‍ ഇതേതു സിനിമയിലെ ഗാനമെന്നു ചോദിച്ചുപോകും. അത്രയേറെ മനോഹരമായ വരികളും സംഗീതവുമാണ് ഈ പാട്ടിനെ ഹിറ്റാക്കുന്നതും. ‘റിന്‍സി’ എന്ന ഹ്രസ്വചിത്രത്തിലെ ഗാനമാണ് യുട്യൂബില്‍ സംഗീതപ്രേമികള്‍ക്ക് വിരുന്നാകുന്നത്.

ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധേയനായ കവിയും പത്രപ്രവര്‍ത്തകനുമായ വിനുശ്രീലകത്തിന്റേതാണ് വരികള്‍. ശ്രീകുമാര്‍ വാസുദേവാണ് സംഗീതം നല്‍കി പാടിയിരിക്കുന്നത്. നിരവധിപേരാണ് പാട്ടിന് മികച്ച പ്രതികരണവുമായെത്തുന്നത്. ആസിഫ് എം.എയും സുസിന ആസിഫ് എന്നിവരാണ് ഹ്രസ്വചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീകുമാര്‍ വാസുദേവും മുബീര്‍ഖാനും ചേര്‍ന്നാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
പ്രണയകഥ പറയുന്ന ‘റിന്‍സി’ ഉടന്‍ യുട്യൂബിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here