മോഹൻ ലാലിന്റെ മരക്കാർ ഓണത്തിന്? ആറാട്ട് ആഗസ്റ്റ് 12ന്; റിലീസിന് ഒരുങ്ങുന്നത് 19 സിനിമകൾ

മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിലൊരുക്കിയ ബിഗ് ബജറ്റ് ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ‌കാണാൻ ഓണക്കാലം വരെ കാത്തിരിക്കണം. ഓണത്തിനേ ചിത്രം റിലീസ് ചെയ്യൂവെന്നാണ് സൂചന. മാർച്ച് 26ന് റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചതെങ്കിലും റിലീസ് ഓണ സമയത്തേക്ക് മാറ്റി എന്നാണ് വിവരം.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് മരക്കാർ നിർമിച്ചിരിക്കുന്നത്. വൻ താരനിരയാണ് മരയ്ക്കാറിൽ അണി നിരക്കുന്നത്. പ്രണവ് മോഹന്‍ലാലാണ് ചിത്രത്തില്‍ കുഞ്ഞാലിമരയ്ക്കാറിന്‍റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്.

മോഹൻലാൽ- ബി ഉണ്ണികൃഷ്ണൻ ടീമിന്റെ ആറാട്ട് ആഗസ്റ്റ് 12നാണ് തിയറ്ററിൽ എത്തുന്നത്. തിയറ്ററുകൾക്ക് ഇതു സംബന്ധിച്ച് അറിയിപ്പു ലഭിച്ചു കഴിഞ്ഞു. ആറാട്ടിന്റെ ചിത്രീകരണം ഇപ്പോൾ‌ ഊട്ടിയിൽ നടക്കുകയാണ്. മാസ് ആക്ഷൻ‌ ചിത്രമായ ആറാട്ടിൽ ശ്രദ്ധ ശ്രീനാഥാണ് നായിക.

മമ്മൂട്ടിയും മഞ്ജു വാര്യറും ആദ്യമായി ഒന്നിക്കുന്ന ദി പ്രീസ്റ്റ് ഫെബ്രുവരി നാലിനാണ് തിയറ്ററുകളിലെത്തുക. ജോഫിൻ ടി.ചാക്കോ സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസർ പ്രേക്ഷകരിലേക്ക് എത്തിക്കഴിഞ്ഞു. കോവിഡ് ലോക്ക് ഡൗണിന് ശേഷം തിയറ്ററിൽ റിലീസായ ആദ്യ മലയാള സിനിമയാണ് പ്രജേഷ് സെൻ ജയസൂര്യയെ നായകനാക്കി ഒരുക്കിയ വെള്ളം. ഈ മാസം 22ന് തിയറ്ററുകളിലെത്തിയ സിനിമ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്.

ജനുവരി 29ന് രണ്ട് ചിത്രങ്ങൾ റിലീസിനെത്തും. ആഷിക് ഉസ്മാൻ നിർമിച്ച് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ലൗ ആണ് 29ന് എത്തുന്ന ഒരു സിനിമ. ണ്ണി ആറിന്റെ കഥയിൽ കാവ്യ പ്രകാശ് ഒരുക്കുന്ന വാങ്കും ജനുവരി 29ന് തിയറ്ററുകളിലെത്തും. ഫെബ്രുവരി നാലിന് എത്തുന്ന പ്രീസ്റ്റിന് പിന്നാലെ കുഞ്ചാക്കോ ബോബന്റെ മോഹൻകുമാർ ഫാൻസ് എത്തും. വിജയ് സൂപ്പറും പൗർണമിക്കും ശേഷം സംവിധായകൻ ജിസ് ജോയ് ഒരുക്കുന്ന ചിത്രമാണിത്. പുതുമുഖം അനാർക്കലി നാസർ ആണ് നായിക.

ഫെബ്രുവരി12ന് മൂന്ന് സിനിമകൾ റിലീസ് ചെയ്യും. അജു വർഗീസ് നായകനായ സാജൻ ബേക്കറി, വിനായകനും ബാലുവർഗീസും അഭിനയിക്കുന്ന ഓപ്പറേഷൻ ജാവ, അമിത് ചക്കാലയ്ക്കൽ നായകനായ യുവം എന്നിവയാണ്.ഫെബ്രുവരി 26ന് നാല് സിനിമ കൂടി തിയറ്ററിലെത്തും. സഹ്യാദ്രിയിലെ ചുവന്ന പൂക്കൾ, അജഗജാന്തരം, ജയസൂര്യ നായകനായ സണ്ണി, ടോൾ ഫ്രി 1600 – 600 – 60 എന്നിവയാണ് അന്നേദിവസം എത്തുക.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് മരക്കാർ നിർമിച്ചിരിക്കുന്നത്. വൻ താരനിരയാണ് മരയ്ക്കാറിൽ അണി നിരക്കുന്നത്. പ്രണവ് മോഹന്‍ലാലാണ് ചിത്രത്തില്‍ കുഞ്ഞാലിമരയ്ക്കാറിന്‍റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്.

മോഹൻലാൽ- ബി ഉണ്ണികൃഷ്ണൻ ടീമിന്റെ ആറാട്ട് ആഗസ്റ്റ് 12നാണ് തിയറ്ററിൽ എത്തുന്നത്. തിയറ്ററുകൾക്ക് ഇതു സംബന്ധിച്ച് അറിയിപ്പു ലഭിച്ചു കഴിഞ്ഞു. ആറാട്ടിന്റെ ചിത്രീകരണം ഇപ്പോൾ‌ ഊട്ടിയിൽ നടക്കുകയാണ്. മാസ് ആക്ഷൻ‌ ചിത്രമായ ആറാട്ടിൽ ശ്രദ്ധ ശ്രീനാഥാണ് നായിക.

LEAVE A REPLY

Please enter your comment!
Please enter your name here