‘മിസിസ് ഷമ്മി’യായി നസ്രിയ

രണ്ട് വര്‍ഷം മുമ്പ് തീയേറ്ററുകളിൽ തരംഗമായി തീര്‍ന്ന സിനിമയാണ് ഫഹദ് ഫാസിൽ, സൗബിൻ ഷാഹിര്‍, ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി തുടങ്ങിയവരൊന്നിച്ച കുമ്പളങ്ങി നൈറ്റ്സ്. ചിത്രത്തിലെ ഫഹദിന്‍റെ ഷമ്മ എന്ന കഥാപാത്രം മലയാള സിനിമയിലെ വില്ലൻ കഥാപാത്രങ്ങളിൽ വേറിട്ടയൊരാളാണ്. ഇപ്പോഴിതാ ഫഹദിന്‍റെ ഷമ്മിയിൽ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് അദ്ദേഹത്തിന്‍റെ ഭാര്യയും നടിയുമായ നസ്രിയയും മിസിസ് ഷമ്മിയായി എത്തിയിരിക്കുകയാണ്. 

യഥാര്‍ത്ഥ ഷമ്മിയുടേയും താൻ ഷമ്മിയുടെ രൂപഭാവത്തോടെ നിൽക്കുന്ന തന്‍റേയും ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിരിക്കുകയാണ് നസ്രിയ. “മിസിസ് ഷമ്മി” എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

മലയാള സിനിമയിലെ സൗമ്യനായ അതോടൊപ്പം തന്നെ വേറിട്ട ഒരു സൈക്കോയുമായ വില്ലനാണ് ഫഹദിന്‍റെ ഷമ്മി. ചിത്രത്തിൽ ഷമ്മി പറയുന്ന ഷമ്മി ഷമ്മി ഹീറോയാടാ ഹീറോ എന്ന ഡയലോഗും വൈറലാണ്. അത് അനുസ്മരിപ്പിക്കുന്ന വിധത്തിൽ മിസിസ് ഷമ്മി ഷീറോയാടാ ഷീറോ എന്ന് ചിലര്‍ നസ്രിയയുടെ ചിത്രത്തിന് താഴെ കമന്‍റും ചെയ്തിട്ടുണ്ട്. അടുത്തിടെയായി ഇൻസ്റ്റഗ്രാമിൽ നിരവധി ചിത്രങ്ങളാണ് നസ്രിയ പങ്കുവെച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here