ലോകമെമ്പാടും ലക്ഷക്കണക്കിനു ആരാധകരുള്ള നടിയാണ് മിയ ഖലീഫ. പോണ്വീഡിയോകളിലൂടെ പ്രശ്സതയായ താരം ആ പണി ഉപേക്ഷിച്ചിട്ട് കാലങ്ങളായിട്ടും ആരാധകരുടെ പിന്തുണയേറെയാണ്. പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന വേളയില്‍ എല്ലാ ആരാധകരോടും നന്ദി പറഞ്ഞ് എത്തിയിരിക്കയാണ് മിയ.
ഇന്സ്റ്റഗ്രംപേജില് ബിക്കിനിയണിഞ്ഞ് ഓടുന്ന തന്റെ ചിത്രത്തിനൊപ്പം ”2021 ലേക്ക് ഓടുകയാണ്, വാക്സിനുവേണ്ടിയും’ എന്നാണ് താരം കുറിച്ചത്.
മാത്രമല്ല തന്നെ പിന്തുണച്ച എല്ലാ ആരാധകരോടും തന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകിയവരോടും മിയ ഖലീഫ നന്ദിയറിച്ചു. ഒരു വ്യക്തിയായി വളരാന്‍ തന്നെ സഹായിച്ചത് അവരാണെന്നും ഇന്റര്‍നെറ്റിലൂടെ കണ്ടുമുട്ടിയ എല്ലാ നിശ്ഛയദാര്ഢ്യമുള്ള സ്ത്രീകളോടും നന്ദിയുണ്ടെന്നും മിയ എഴുതി.
പോണ്വീഡിയോകളിലെ അഭിനയം മതിയാക്കിയ മിയ ഇപ്പോള്‍ മോഡലിംഗിലും ചാരിറ്റി പ്രവര്‍ത്തനങ്ങളിലും സജീവസാന്നിധ്യമാണ്. ഒരുകോടിയിലധികം രൂപയാണ് (1,16,92,480) വര്ഷാവസാനമാസങ്ങളില് മിയ ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ചത്.