ചെന്നൈ നഗരത്തില്‍ നിന്നു കൊച്ചിയിലേക്കു യാത്ര ചെയ്യുന്ന സിതാരയിലുടെയും ശിവയിലൂടെയുമാണ് ദെസ്വിന്‍ പ്രേം ഒരുക്കുന്ന താരയുടെ കഥ വികസിക്കുന്നത്. സിതാരയെ വെള്ളിത്തിരയില്‍ എത്തുന്നത് അനുശ്രീയാണെങ്കില് അനുശ്രീയുടെ ഭര്‍ത്താവായി വേഷമിടുന്നത് നടനും സംവിധായകനുമായ ജൂഡ് ആന്റണിയാണ്. അഭിനയിച്ച മറ്റു സിനിമകളില്‍ നിന്നും ഏറെ വ്യത്യസ്തമായ വേഷമാണ് താരയില്‍ ജൂഡിന്റേതെന്നാണ് പുറത്തുവരുന്ന വിവരം. സനല്‍ അമനാണ് ശിവയായി എത്തുന്നത്.
കൊച്ചി, ചെന്നൈ, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിില്‍ ചിത്രീകരണം പൂര്‍ത്തിയായ താരയുടെ റിലീസ് ഒ.ടി.ടി പ്ലാറ്റ്ഫോമിലാണ് നിശ്ചയിച്ചിട്ടുള്ളത്.
അന്റോണിയോ മോഷന്‍ പിക്ചേഴ്സ് ആന്റ സമീര്‍ മൂവീസിന്റെ ബാനറില്‍ ജെബിന് ജെ.ബി, പ്രഭ ജോസഫ് എന്നിവരാണ് നിര്‍മ്മാണം. തമിഴ് ത്രില്ലര്‍ മൂവി തൊടുപ്പിയുടെ സംവിധായകനായ ദെസ്വിന്‍ പ്രേമിന്റെ ആദ്യ മലയാളം സിനിമയാണിത്. രാക്ഷസനിലെ സൈക്കോ ക്രിമിനല്‍ ക്രിസ്റ്റഫറിനെ അവതരിപ്പിച്ച നാന് ശരവണന് ആദ്യമായി മലയാളില്‍ പ്രാധാന വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സംവിധായകന്റെ തന്നെ കഥയ്ക്കും തിരക്കഥയ്ക്കും കവിയും എഴുത്തുകാരനുമായ ബിനീഷ് പുതുപ്പണം സംഭാഷണവും ഗാനരചനയും നിര്‍വഹിച്ചിരിക്കുന്നത്.