പത്തു വര്‍ഷത്തിനുശേഷം നിവിന്‍ പോളിയും ആസിഫലിയും ഒന്നിക്കുന്നു. ഇരുവരും പ്രധാന വേഷത്തിലെത്തുന്ന മഹാവീര്യയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു. ഫാന്റസിയും ടൈം ട്രാവലും നിയമപുസ്തകങ്ങളും നിയമനടപടികളുമാണ് ചിത്രത്തിന്റെ പ്രമേയം. കന്നട താരം ഷാന്‍വി ശ്രീവാസ്തവയാണ് നായിക.
എബ്രിഡ് ഷൈനാണ് ചിത്രം ഒരുക്കുന്നത്. എം. മുകുന്ദന്റെ കഥയ്ക്കു തിരക്കഥ ഒരുക്കുന്നതും എബ്രിഡ് ഷൈനാണ്. ആക്ഷന്‍ ഹീറോ ബിജുവിനുശേഷം നിവിനും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. പോളി ജൂനിയര്‍ ആന്‍ഡ് ഇന്ത്യന്‍ മൂവി മേക്കേഴ്സിന്റെ ബാനറില്‍ നിവിന്‍ പോളിയും ഷംനാസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.