ഇന്ന് നടി ലെനയുടെ പിറന്നാളാണ്. മലയാള സിനിമയിൽ അമ്മയായും സഹോദരിയായും ഭാര്യയായും മകളായും കൂട്ടുകാരിയായുമെല്ലാം പതിറ്റാണ്ടുകളായി നിറഞ്ഞാടുന്ന ലെന തന്റെ പിറന്നാൾ വിശേഷവുമായി ഇതാ ഇൻസ്റ്റഗ്രാമിൽ
ഇന്ന് തന്റെ പേരിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് ലെന. മകൾക്കു പേരിടാൻ നേരം മറ്റൊരിടത്തു ജോലി ചെയ്യുകയായിരുന്ന അച്ഛൻ ഒരു കത്തിൽ പേര് എഴുതി അയച്ച കാര്യം ലെന മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. മകളുടെ പേര് അച്ഛൻ ലീന എന്ന് എഴുതി അയച്ചത് അമ്മ വായിച്ചത് ലെന എന്നായിരുന്നു. എന്നിരുന്നാലും ആ പേരിന് ഒരു അർത്ഥമുണ്ട്

ആ അർഥം അർത്ഥപൂർണ്ണമാക്കുന്ന കേക്ക് ആണ് അമ്മ ടീന ഇന്ന് മകൾക്ക് വേണ്ടി തയാറാക്കിയത്. മെഴുകുതിരിയുടെ രൂപത്തിലെ കേക്ക് ആണ് ഇത്. ‘വെളിച്ചം’ എന്നാണ് ലെന എന്ന പേരിന്റെ അർഥം