ലാല്‍ ജോസ് സസ്‌പെന്‍സ് ത്രില്ലറാണ്, മാര്‍ച്ചു 18നു തീയേറ്ററുകളിലെത്തും

ഒരു സിനിമാ പ്രേമിയുടെ കഥ പറയുന്ന സസ്‌പെന്‍സ് ത്രില്ലറാണ് ലാല്‍ ജോസ്. ത്രീ ഇഡിയറ്റ്‌സ് മീഡിയയെന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധേയനായ ശാരിഖ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം മാര്‍ച്ച് 18നു തീയേറ്ററുകളിലെത്തും. സിനിമയെടുക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളാണ് ചിത്രത്തിന്റെ പ്രമേയം.

നവഗതനയ കബീര്‍ പുഴബ്രയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 666 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹസീബ് മേപ്പാട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. പുതുമുഖ താരമായ ആന്‍ ആന്‍ഡ്രിയയാണ് നായികാ വേഷത്തിലെത്തുന്നത്. കുടുംബപ്രേക്ഷകരെയും യുവാക്കളെയും ആകര്‍ഷിക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിട്ടുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here