കരിക്ക് ഷേക്കു കുടിക്കാന്‍ മോഹം… കുഞ്ഞാക്കോ ബോബന്‍ കയറി തെങ്ങിനെ ഷേക്കി ആരാധകര്‍

‘ഒരു കരിക്ക് ഷേക്ക് കുടിക്കാന്‍ മോഹം..ഒന്നും നോക്കിയില്ല അപ്പൊത്തന്നെ തെങ്ങു കേറി….കരിക്കിട്ടു …ഷെയ്ക്കടിച്ചു ഉണ്ടാക്കി…കുടിച്ചു.
ആഗ്രഹങ്ങള്‍ മാറ്റിവയ്ക്കരുത് …
പരിശ്രമിച്ചു ,അപ്പോള്‍ത്തന്നെ സാധിക്കണം’

ഉയരമുള്ളൊരു തെങ്ങില്‍ കയറുന്ന ചിത്രങ്ങള്‍ ഹോളി-ഡേ ഫണ്‍ ഹാഷ്ടാഗില്‍ പങ്കുവച്ച് ചാക്കോച്ച്, ഫേസ്ബുക്കില്‍ കുറിച്ചു.

കുഞ്ചാക്കോ ബോബന്റെ പ്രധാനവേഷത്തിലുള്ള പട സിനിമ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി പ്രദര്‍ശനം തുടരുകയാണ്. അതിനിടെയാണ്, ഫേസ്ബുക്കിലെ ഹോളി പരീക്ഷണം. എന്നാല്‍, കയറാനായി കാലുവച്ചു നില്‍ക്കുന്ന തെങ്ങിന്റെ ഉയരത്തില്‍ പിടിച്ചാണ് ആരാധകരുടെ ഷേക്ക്. സൈഡിലുള്ള കുഞ്ഞി തെങ്ങ് കണ്ടു പിടിച്ചും തൈങ്ങു കണ്ടുപിടിച്ചും ആരാധകരും കൊഴുപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here