ലീക്കായതോ: കെ.ജി.എഫ് 2 ടീസര്‍ പുറത്ത്!

മുഖ്യധാരാ കന്നഡ സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച ചിത്രം  കെജിഎഫി’ന്റെ രണ്ടാം ഭാ​ഗത്തിന്റെ ടീസർ പുറത്തിറങ്ങി. ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തും എന്നാണ് സൂചന. അതേസമയം ടീസർ ലീക്കായതാണ് എന്നും സംശയം ഉണ്ട്. നടൻ യാഷിന്റെ ജന്മദിനമായ ജനുവരി 8ന് ടീസർ പുറത്തിറക്കുമെന്നാണ് നേരത്തെ അണിയറപ്രവർത്തകർ അറിയിച്ചിരു രുന്നത്.  പ്രശാന്ത് നീൽ, യാഷിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടാണ് ടീസർ പുറത്തിറക്കിയ വിവരം അറിയിച്ചിരിക്കുന്നത്. ഒരിക്കൽ ഒരു വാ​ഗ്ദാനം ചെയ്തു, ആ വാഗ്ദാനം പാലിക്കപ്പെടും!‘ എന്ന കുറിപ്പും അദ്ദേഹം പങ്കുവച്ചു.


പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം മലയാളത്തില്‍ എത്തിക്കുന്നത്. 2018 ഡിസംബര്‍ 21നാണ് കെ.ജി.എഫിന്റെ ആദ്യ ഭാഗം റിലീസ് ചെയ്തത്. യാഷും വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സഞ്ജയ് ദത്തും ടീസറിൽ എത്തുന്നുണ്ട്. സിനിമയുടെ ഒന്നാം ഭാഗത്തിനെ…വെല്ലുന്ന തരത്തിലുള്ളതാണ് രണ്ടാം ഭാഗത്തിലെ രം​ഗങ്ങൾ. ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തില്‍ എത്തുന്നു. കന്നഡത്തിന് പുറമെ മലയാളം, തമിഴ്. തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തും.

തീയേറ്ററുകളിലെത്തിയത്. സാൻഡൽവുഡിലെ തന്നെ ഏറ്റവും ചെലവു കൂടിയ ചിത്രമായിരുന്നു കെജിഎഫ്. ചിത്രം 50 കോടി മുതൽ മുടക്കിലായിരുന്നു നിർമിച്ചിരുന്നത്. രണ്ടാഴ്ച കൊണ്ടാണ് ചിത്രം നൂറുകോടി രൂപ കളക്ഷൻ സ്വന്തമാക്കിയത്. കോലാറിൻ്റെ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ റോക്കി എന്ന അധോലോക നായകൻ്റെ കഥയായിരുന്നു പ്രമേയം.

LEAVE A REPLY

Please enter your comment!
Please enter your name here