‘കള’ ടീസർ സൈബർ ലോകം കീഴടക്കുന്നു! ഗംഭീര പ്രതികരണം

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ സിനിമകള്‍ക്ക് ശേഷം രോഹിത് വിഎസ് ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കുന്ന ചിത്രമായ ‘കള’യുടെ ടീസർ പുറത്ത് വിട്ടു. ടൊവിനോയുടെ പിറന്നാള്‍ ദിനത്തിലാണ് കള ടീം ടീസർ പുറത്ത് വിട്ടിരിക്കുന്നത്. തീ പാറുന്ന പോരാട്ടമാണ് സിനിമയിൽ കാണാനിരിക്കുന്നതെന്നാണ് ടീസർ കണ്ട ആരാധകർ പറയുന്നത്.

പുറത്തു വിട്ട് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഗംഭീര പ്രതികരണമാണ് ടീസറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ സിനിമയുടെ ആക്‌ഷൻ രംഗങ്ങൾ ചിത്രീകരണത്തിനിടെയാണ് ടൊവിനോ തോമസിന് പരുക്കേറ്റത്. ശേഷം ആഴ്ചകൾ നീണ്ട വിശ്രമത്തിനൊടുവിലാണ് ടൊവിനോ സിനിമയുടെ ഭാഗമായത്. ടൊവിനോയുടെ കരിയറിലെ നിര്‍ണായക സിനിമയാണെന്ന് ആരാധകരും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

രോഹിത് വിഎസും യദു പുഷ്‍പാകരനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്. ചിത്രത്തിൽ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഛായാഗ്രഹണം അഖില്‍ ജോര്‍ജാണ് നിർവ്വഹിക്കുന്നത്. എഡിറ്റിംഗ് ലിവിങ്സ്റ്റണ്‍ മാത്യുവാണ് നിർവ്വഹിക്കുന്നത്. ശബ്ദ സംവിധാനം നിർവ്വഹിക്കുന്നത് ഡോണ്‍ വിന്‍സെന്‍റാണ്.

ബാസിദ് അല്‍ ഗസാലി, സജൊ. പബ്ലിസിറ്റി പവിശങ്കര്‍ എന്നിവരാണ് അസോസിയേറ്റ് ഡയറക്ടേഴ്‍സ്. അഡ്വഞ്ചര്‍ കമ്പനിയുടെ ബാനറില്‍ സിജു മാത്യു, നാവിസ് സേവ്യര്‍ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രോഹിത്തും അഖില്‍ ജോര്‍ജും ടൊവിനോയുമാണ് ചിത്രത്തിൻ്റെ സഹനിര്‍മ്മാതാക്കൾ.

LEAVE A REPLY

Please enter your comment!
Please enter your name here