തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സിനിമ പാട്ടുകൾക്കും തീം സോംഗുകൾക്കും ഏറെ ഡിമാൻഡ് ഉണ്ട്. ഇത്തവണ ആ ഡിമാൻഡിൽ മുൻപന്തിയിൽ നിൽക്കുന്നത് ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കൽക്കിയിലെ തീം സോംഗ് ആണ്. ജെയ്ക്സ് ബിജോയ് ആണ് സംഗീത സംവിധാനം.
സ്ഥാനാർഥികളുടെ ചിത്രങ്ങൾക്കൊപ്പം കൽക്കിയിലെ തീം സോംഗ് കൂടി ചേരുമ്പോൾ സംഗതി അടിപൊളിയായി. ധർമ്മടത്ത് എൽഡിഎഫിനായി ജനവിധി തേടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ കോട്ടയത്തെ എൻഡിഎ സ്ഥാനാർഥി മിനർവ മോഹൻ, പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി മെട്രോമാൻ ഇ. ശ്രീധരൻ, തൃശൂരെ എൻഡിഎ സ്ഥാനാർഥി അഡ്വേക്കേറ്റ് ഉല്ലാസ് തുടങ്ങിയവരുടെയെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ കൽക്കിയിലെ തീം സോങ്ങാണ് ഉപയോഗിച്ചിരിക്കുന്നത്.
എന്നാൽ പ്രവീൺ പ്രഭാറാമും ജേക്സ് ബിജോയും ഒന്നിക്കുന്ന അടുത്ത ചിത്രം ഒരുങ്ങുന്നു എന്നതാണ് അണിയറയിൽ നിന്നും വരുന്ന വാർത്തകൾ. പ്രവീൺ പ്രഭാറാമിന്റെ അടുത്ത സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.
പ്രവീണ്‍ പ്രഭാരം സംവിധാനം ചെയ്ത ചിത്രം സുവിന് കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്നു. കുഞ്ഞിരാമായണം, എബി എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങിയ ചിത്രമാണ് കൽക്കി. സെക്കന്റ് ഷോ, കൂതറ, തീവണ്ടി ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റായിരുന്ന പ്രവീണ്‍ പ്രഭാരത്തിന്റെ കന്നി സംവിധാന സംരംഭം കൂടിയാണ്.
യുവാക്കൾക്കിടയിൽ സംഗീതം കൊണ്ട് ഹരം തീർത്ത ചിത്രമായിരുന്നു. ടൊവിനോയുടെ പൊലീസ് വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജേക്സ് ബിജോയിയുടെ സംഗീതം നേരത്തെ തന്നെ ഏറെ പ്രസിദ്ധമാണ്. രണം, അയ്യപ്പനും കോശിയും, കൽക്കി തുടങ്ങിയവയാണ് ഏറ്റവും അടുത്തായി ജെയ്കിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങൾ.
തന്റെ പ്രശസ്ത സംഗീതത്തെക്കുറിച്ച് ജെയ്ക്സ് പറഞ്ഞത് ഇങ്ങനെയാണ്. “ക്രിസ്മസ് കഴിഞ്ഞ്, തൃശൂർ ഒല്ലൂരിലെ എന്റെ ആന്റീടെ വീട്ടിൽ നിന്നും പെരുന്നാൾ കൂടാനായി ഇരിഞ്ഞാലക്കുട ഭാഗത്തോട്ട് പോയി. വണ്ടി പാർക്ക് ചെയ്ത് കഴിഞ്ഞപ്പോൾ ദൂരെ നിന്നും ഭയങ്കര ബീറ്റിന്റെ ശബ്ദം. അടുത്ത് വന്നപ്പോൾ ഒരു പത്ത് പതിനാറ് പേർ ഹെവി ബെയ്സ് ഡ്രംസും ടേപ്പുമായി ഒരു അടിപൊളി ബീറ്റ്. നാസിക് ധോൽ ആണെന്ന് എനിക്കറിയാമായിരുന്നു പക്ഷെ അവരിങ്ങനെ പള്ളിപെരുന്നാളിന് വായിക്കുന്ന കാര്യം നിശ്ചയമില്ലായിരുന്നു. ഉടനെ ഞാൻ ഇത് റെക്കോർഡ് ചെയ്തു
എന്റെ സുഹൃത്തു ജ്യോതിഷിനോട് പ്രത്യേകം റെക്കോർഡ് ചെയ്യണമെന്ന് പറഞ്ഞു. ചേതനയിലെ എഞ്ചിനിയർസിന്റെ സഹായത്തോടെ അത് സാധ്യമായി ഇപ്പോഴിതാ കൽക്കിയിലെ ശബ്ദമായി വന്നിരിക്കുകയാണ്,” ജെയ്ക്സ് പറഞ്ഞു.