ദൃശ്യം 2 മികച്ച അഭിപ്രായം പ്രതികരണം നേടി ആമസോൺ പ്രൈമിൽ പ്രദർശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ആദ്യഭാഗത്തോട് തികച്ചും നീതി പുലര്‍ത്തിയ ചിത്രത്തില്‍ അന്‍സിബ ഹസന് മികച്ച പ്രകടനമായിരുന്നു കാഴ്ച വച്ചത്. ഇപ്പോള്‍ അന്‍സിബയുടെ ഒരു ക്രീയേറ്റീവ് ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഫോട്ടോയെക്കാള്‍ അതിന് ആരാധകര്‍ നല്കിയ അടിക്കുറിപ്പുകളാണ് അതിലേറെ രസകരം. മഞ്ഞസാരിയുടുത്ത് ഒരു അസ്ഥികൂടത്തെ പിടിച്ചുകൊണ്ടിരിക്കുന്ന അന്‍സിബയാണ് ചിത്രത്തിലുളളത്. ഇതിന് അനുയോജ്യമായ ക്യാപ്ഷനും നടി ചോദിച്ചു.
കണ്ടിട്ട് ദൃശ്യം 3 ലെ സേവ് ദി ഡേറ്റ് ആണെന്ന് തോന്നുന്നു എന്നായിരുന്നു ഒരു ക്യാപ്ഷന്‍. അവൻ മരിച്ചിട്ടും അവർ ഒന്നിച്ചു ജീവിക്കുകയാണ് സുഹൃത്തുക്കളെ, അടുത്ത ധ്യാനത്തിനു പോകാൻ സമയം ആയി,മാളിക മുകളേറിയ വരുണിന്റെ അസ്ഥി ആസിഡ് ഒഴിച്ച് കത്തിച്ചതും ജോർജൂട്ടി, നീ പെട്ടുമോളെ, ഗീതാ പ്രഭാകർ കിച്ചിയിലേക്ക് വിമാനമാർഗ്ഗം പുറപ്പെട്ട് കഴിഞ്ഞു,എന്നാലും എന്റെ വരുണെ.. നിനക്ക് ഈ ഗതി വന്നല്ലോ,അന്ന് തലക്ക് അടിക്കുന്നതിന് മുൻപ് ഇവന്റെ മുഖത്ത് ഒരു മറുക് ഉണ്ടായിരുന്നു ഇപ്പൊൾ കാണുന്നില്ല. എവിടെ പോയി ആവോ…എന്നിങ്ങനെ പോകുന്നു കമന്റുകള്‍.