എറിൻ ലിസ് ജോൺ മിസ് കേരളയായി; മത്സരം ഓൺലൈൻ വഴി

റിൻ ലിസ് ജോൺ മിസ് കേരള കിരീടം ചൂടി. അമേരിക്കയിൽ സ്ഥിരതാമസമായ കണ്ണൂർ സ്വദേശിനി ആതിര രാജീവാണ് ഒന്നാം റണ്ണറപ്പ്. കണ്ണൂരിൽ നിന്നുള്ള മെക്കാനിക്കൽ എഞ്ചിനിയർ അശ്വതി നമ്പ്യാർ രണ്ടാം റണ്ണറപ്പായി.  കാഴ്ചക്കാരില്ലാതെ ഓൺലൈനിൽ നടന്ന ആവേശകരമായ മത്സരത്തിലാണ് വിജയികൾ കിരീടം ചൂടിയത്. ആദ്യമായാണ് മിസ് കേരള മത്സരം ഓൺലൈനായി നടക്കുന്നത്. 45 മത്സരാർത്ഥികളാണ് ഇത്തവണ മാറ്റുരച്ചത്

ഇത്തവണത്തെ മിസ് കേരളയായി തെരഞ്ഞെടുക്കപ്പെട്ട എറിൻ ലിസ് ജോൺ കോഴിക്കോട് മെഡിക്കൽ കോളേജിലെ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയാണ്. അച്ഛൻ ഡോ: ടി.ആർ. ജോൺ ആസ്റ്റർ മെഡ് സിറ്റിയിലും അമ്മ ഡോ. രേഖ സക്കറിയ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും ജോലി ചെയ്യുന്നു. നാല് റൗണ്ടുകളായി നടന്ന മത്സരത്തിൽ അവസാന റൗണ്ടിൽ പതിനൊന്ന് മത്സരാർത്ഥികളാണ് മിസ് കേരള പട്ടത്തിനായി മാറ്റുരച്ചത്. എത്ത്നിക്, അറ്റ്മാൻ, ബാസ്ക്, കേരളീയം തുടങ്ങിയവയായിരുന്നു മത്സരത്തിലെ നാല് റൗണ്ടുകൾ. സിനിമാ താരങ്ങളായ സിജോയ് വർഗീസ്, രാജീവ് പിള്ള, സിജ റോസ്, അന്താരാഷ്ട്ര ഗ്രൂമർ ന്യൂട്ടൻ മനോഹർ എന്നിവരായിരുന്നു വിധി കർത്താക്കൾ

1999ൽ ഇംപ്രസാരിയോ ആരംഭിച്ച മിസ് കേരള മത്സരം ലോകമെമ്പാടുമുള്ള മലയാളി യുവതികൾക്ക് തങ്ങളുടെ കഴിവും ചിന്തയും അവതരിപ്പിക്കാനുള്ള വേദി കൂടിയാണ്. മിസ് കേരള മത്സരത്തിൽ പങ്കെടുത്ത നിരവധി യുവതികൾ പിന്നീട് ചലച്ചിത്ര രംഗത്തും ഫാഷൻ ഡിസൈനിംഗിലും മോഡലിംഗിലും  ഏവിയേഷൻ മുതൽ എഴുത്തു മേഖലകളിൽ വരെ ശ്രദ്ധേയരായി. രഞ്ജിനി ഹരിദാസ്, റിമ കല്ലിങ്കൽ, ദീപ്തി സതി, ഗായത്രി സുരേഷ് തുടങ്ങി നിരവധി പേർ മിസ് കേരളയിലൂടെ രംഗപ്രവേശം ചെയ്തവരാണ്

കോവിഡ് വ്യാപകമായതോടെയാണ് മത്സരത്തിന് ഡിജിറ്റൽ സാങ്കേതിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ മിസ് കേരള സംഘാടകരായ ഇംപ്രസാരിയോ തീരുമാനിച്ചത്. മത്സരം ഡിജിറ്റൽ ആയതോടെ ലോകമെമ്പാടുമുള്ള മത്സരാത്ഥികൾക്കു പങ്കെടുക്കാനുള്ള വേദി കൂടിയായി 2020 എഡിഷൻ മാറി. ഡിജിറ്റൽ  സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി മത്സര ചരിത്രത്തിൽ ആദ്യമായി 2019 ലെ ഓഡിഷൻ ഡിജിറ്റലായാണ്  സംഘടിപ്പിച്ചത്. ടിക് ടോകിൽ അൻപത് ദശലക്ഷം ഇംപ്രഷനുകളും  ഇൻസ്റ്റാഗ്രാമിൽ അഞ്ച് ദശലക്ഷം വ്യൂകളും നേടിയിരുന്നു. മിസ് കേരള 2020 ന്റെ ഭാഗമായി സാമൂഹ്യ മാധ്യമങ്ങളായ ഫേസ്ബുക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, ടിക്‌ടോക് തുടങ്ങിയവ ഉപയോഗപ്പെടുത്തി സമൂഹത്തിൽ ശ്രദ്ധേയരായ  യുവപ്രതിഭകളെ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here