എലീന പടിക്കലിന് പ്രണയസാഫല്യം; വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാന്‍ ബിഗ് ബോസ് താരങ്ങളും

മിനിസ്ക്രീൻ പ്രേക്ഷകർക്കും ബിഗ് ബോസ് പ്രേക്ഷകർക്കും ഏറെ സുപരിചിതയാണ് എലീന പടിയ്ക്കൽ. നടിയും അവതാരകയുമായ എലീന ബിഗ് ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥി എന്ന നിലയിലാണ് കൂടുതൽ ശ്രദ്ധ നേടിയിരുന്നു.

എലീനയുടെ വിവാഹനിശ്ചയം ഇന്ന് തിരുവനന്തപുരത്ത് ഹൈസിന്ത് ഹോട്ടലിൽ വെച്ചു നടന്നു. കോഴിക്കോട് സ്വദേശിയും എഞ്ചിനീയറുമായ രോഹിത് പി നായരാണ് വരൻ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാംഗ്ലൂരില്‍ പഠിക്കാന്‍ പോയപ്പോഴാണ് രോഹിത്തുമായി എലീന ഇഷ്ടത്തിലാവുന്നത്. എന്നാല്‍ വീട്ടുകാര്‍ക്ക് സമ്മതമല്ലായിരുന്നു. ബിഗ് ബോസ് ഷോ യിലൂടെയാണ് എലീന ഇക്കാര്യം വെളിപ്പെടുത്തുന്നത്. അന്ന് മുതല്‍ രോഹിത്തിനെ കുറിച്ചറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഒടുവില്‍ വീട്ടുകാരുടെ സമ്മതം കിട്ടിയെന്നും രോഹിത്തുമായുള്ള വിവാഹനിശ്ചയം ഉടനെ ഉണ്ടാവുമെന്നും എലീന പറഞ്ഞിരുന്നു. ജനുവരി 20 ന് എലീനയുടെ വിവാഹനിശ്ചയം നടത്തിയിരിക്കുകയാണ്. തിരുവനന്തപുരത്ത് വച്ച്‌ കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച്‌ കൊണ്ടാണ് ചടങ്ങ് നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here