ലോകത്തെ പ്രധാന ചലച്ചിത്രമേളകളിലൊന്നായ കാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ബോളിവുഡ് സൂപ്പര്‍ താരം ദീപിക പദുകോണ്‍. ജൂറിയായി ദീപിക പങ്കെടുക്കുമെന്ന് കാന്‍ ഫിലിം ഫെസ്റ്റിവല്‍ അധ്യക്ഷനും ഫ്രഞ്ച് നടനുമായ വില്‍സന്റ് ലിന്‍ഡന്‍ വ്യക്തമാക്കി.
2017 ല്‍ ചുവന്ന പരവതാനിയിലൂടെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ദീപിക സാന്നിദ്ധ്യമറിയിച്ചിരുന്നു. ഓസ്കര് ജേതാവായ സംവിധായകന് അസ്ഗര്‍ ഫര്‍ഹാദി, ജെഫ് നിക്കോള്‍സ്, റെബേക്ക ഹാള്‍, നൂമി റാപേസ്, ജാസ്മിന് ട്രിന്‍ക, ലഡ്ജ് ലി, ജോക്കിം ട്രയര്‍ എന്നിവരാണ് ജൂറിയിലെ മറ്റ് അംഗങ്ങള്‍. മേയ് 17 മുതല്‍ 28 വരെയാണ് 75 ാമത് കാന്‍ ഫിലിം ഫെസ്റ്റിവല്‍.
2000 ല്‍ എഴുത്തുകാരി അരുന്ധതി റോയ്, 2003 ല്‍ ഐശ്വര്യാ റായ് ബച്ചന്, 2005 ലും 2013 ലും നന്ദിതാദാസ്, 2009 ല്‍ ശര്‍മിള ടാഗോര്‍, 2010 ല്‍ ശേഖര്‍ കപൂര്‍, 2013 ല്‍ വിദ്യാബാലന് എന്നിവരും ജൂറി അംഗങ്ങളായിട്ടുണ്ട്. ഡേവിഡ് ക്രോണന്‍ബര്‍ഗിന്റെ ഡിസ്റ്റോപ്പിയന്‍ സയന്‍സ് ഫിക്ഷന്‍ നാടകമായ ‘ക്രൈസ് ഓഫ് ദി ഫ്യൂച്ചര്‍’ ആണ് ഈ വര്‍ഷത്തെ മേളയിലെ ശ്രദ്ധാകേന്ദ്രം.