ഒ.ടി. ടി. പ്ലാറ്റ്ഫോമുകളിലും പുകയില വിരുദ്ധ മുന്നറിയിപ്പ് ഉൾപ്പെടുത്തും

ന്യൂഡൽഹി | സിനിമാ തിയേറ്റുകളിലേതുപോലെ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലും പുകയിലവിരുദ്ധ മുന്നറിയിപ്പ് നിർബന്ധമാക്കുന്നു. ഇന്ത്യയിൽ പ്രായപൂർത്തിയാകാത്തവരിലെ പുകയില ഉപയോഗം വർധിക്കുന്നുവെന്ന ആഗോള യൂത്ത് ടുബാക്കോ സർവേയുടെ (2019) ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഇടപെടൽ. 13-നും 14-നും മധ്യേ പ്രായമുള്ള അഞ്ചിലൊരു കുട്ടി ലഹരി ഉപയോഗിക്കുന്നുവെന്നാണ് സർവേ റിപ്പോർട്ട്.

ഇതിനായി ആരോഗ്യമന്ത്രാലയം ഐ.ടി. മന്ത്രാലയത്തിന്റെ അഭിപ്രായം തേടി. ആമസോൺ, നെറ്റ്ഫ്ളിക്സ്, ഹോട്ട് സ്റ്റാർ തുടങ്ങിയ പ്രധാന ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളോട് വിശദാംശങ്ങൾ ആവശ്യപ്പെട്ടു. സിനിമാ തിയേറ്ററുകളിൽ സിനിമ ആരംഭിക്കുന്നതിനുമുമ്പും ലഹരിയുമായി ബന്ധപ്പെട്ട സിനിമാഭാഗങ്ങളിലും ‘ലഹരി ആരോഗ്യത്തിന് ഹാനികരമാണെന്ന’ ടൈറ്റിലുകളും മുപ്പതുസെക്കൻഡിൽ കുറയാത്ത പരസ്യങ്ങൾ നിർബന്ധമാണ്. ഇത്തരത്തിലുള്ളവ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലും നിർബന്ധമാക്കണമെന്നാണ് ആരോഗ്യമന്ത്രാലയം ആവശ്യപ്പെടുന്നത്.center to make tobacco warning mandatory in OTT platforms

LEAVE A REPLY

Please enter your comment!
Please enter your name here