സിനിമകൾ വാങ്ങാം, വാടകയ്‌ക്കെടുക്കാം! ബുക്ക്-മൈ-ഷോ സ്ട്രീം എത്തി

കൊവിഡ്-19 അഥവാ കൊറോണ വൈറസിന്റെ വരവോടെ ഏറെ വെല്ലുവിളി നേരിട്ട ഒരു മേഖലയാണ് സിനിമ. തിരിച്ചുവരവിന്റെ പാതയിൽ ആണെങ്കിലും പഴയപടി ജനങ്ങൾ സിനിമ തീയറ്ററുകൾ ഉത്സവപ്പറമ്പാകുന്ന സ്ഥിതിവിശേഷം ഉണ്ടാകാൻ കാലമേറെ പിടിക്കും. ഈ സാഹചര്യത്തിൽ പുത്തൻ ബിസ്സിനസ്സ് മോഡലുകൾ തിരഞ്ഞെടുക്കാൻ സിനിമ മേഖലയിലുള്ളവർ നിർബന്ധിതരാകും. പ്രമുഖ ഓൺലൈൻ സിനിമ ടിക്കറ്റിങ് വെബ്‌സൈറ്റ് ആയ ബുക്ക്-മൈ-ഷോയും കളം ഒന്ന് മാറ്റിപ്പിടിക്കുകയാണ്. വീഡിയോ-ഓൺ-ഡിമാൻഡ് സേവനമായ ‘ബുക്ക്-മൈ-ഷോ സ്ട്രീം’ ആണ് പുതുതായി വിപണിയിൽ എത്തിയിരിക്കുന്നത്.

ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്ക്സ് തുടങ്ങിയ വീഡിയോ സ്ട്രീമിങ് പ്ലാറ്റുഫോമുകളിൽ നിന്നും ഒരല്പം വ്യത്യസ്തമാണ് ബുക്ക്-മൈ-ഷോ സ്ട്രീമിന്റെ പ്രവർത്തന രീതി. പുത്തൻ സിനിമകൾ സീരീസുകൾ എന്നിവ ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം വാങ്ങുകയോ, വടക്കയ്ക്കെടുക്കയോ ചെയ്യാം എന്നതാണ് ബുക്ക്-മൈ-ഷോ സ്ട്രീമിന്റെ പ്രത്യേകത. മാത്രമല്ല ബുക്ക് മൈഷോ ആപ്പ്, ബുക്ക് മൈഷോ വെബ്സൈറ്റ്, ആപ്പിൾ ടിവി, ആൻഡ്രോയിഡ് ടിവി, ഫയർസ്റ്റിക്ക്, ക്രോംകാസ്റ്റ്, ഡെസ്ക്ടോപ്പ് ബ്രൗസറുകൾ എന്നിവയുടെയെല്ലാം ബുക്ക്-മൈ-ഷോ സ്ട്രീമിന്റെ സേവനം ഉപയോഗപ്പെടുത്താം.

72,000 മണിക്കൂർ കാണാനുള്ള ഏകദേശം 600 സിനിമകൾ ഇപ്പോൾ തന്നെ ബുക്ക്-മൈ-ഷോ സ്ട്രീമിൽ ലഭ്യമാണ്. ഇതുകൂടാതെ അടുത്ത 9-12 മാസത്തിനുള്ളിൽ 2000 സിനിമകൾ കൂടെ ബുക്ക്-മൈ-ഷോ സ്ട്രീമിൽ ലഭ്യമാക്കാനാണ് പദ്ധതി എന്ന് കമ്പനി വാർത്താകുറിപ്പിൽ വ്യക്തമാക്കി തീയേറ്ററിൽ പോയി സിനിമ കാണുന്ന ആസ്വാദന രീതി ഉറപ്പിക്കാൻ എല്ലാ വെള്ളിയാഴ്ച്ചക്കിലും പുത്തൻ സിനിമകൾ ബുക്ക്-മൈ-ഷോ സ്ട്രീമിൽ അവതരിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here