കിടിലൻ ലുക്ക്; ഭീഷ്മപർവ്വവുമായി’ മമ്മൂട്ടി

 

കഴിഞ്ഞ ദിവസം താരസംഘടനയായ അമ്മയുടെ പുതിയ മൾട്ടി-സ്റ്റാർ ചിത്രം പ്രഖ്യാപന വേളയിൽ എത്തിയ മമ്മൂട്ടിയുടെ ഏവരും ശ്രദ്ധിച്ചത് ആ സ്റ്റൈലിഷ് ലുക്കിന്റെ പേരിലാണ്. ഇപ്പോഴിതാ ആ ലുക്കിന് പിന്നിലെ രഹസ്യം അദ്ദേഹം തന്നെ പുറത്തു വിട്ടിരിക്കുന്നു.

വ്യത്യസ്തമായ രീതിയിലാണ് ചിത്രത്തിന്റെ പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. മികച്ച പ്രേക്ഷക അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്

ഒരു ആക്ഷന്‍ എന്റര്‍ടെയിനര്‍ ചിത്രമായിരിക്കും . ഭീഷ്മ പർവ്വം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഫെബ്രുവരി ആദ്യത്തോടെ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകൾ പ്രചരിച്ചിരുന്നു. കൊച്ചിയായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. മമ്മൂട്ടിക്കൊപ്പം സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ മറ്റ് താരങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരം ലഭ്യമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here