കുഞ്ഞ് പിറന്നതിന് ശേഷം ആദ്യമായി അനുഷ്കയും കോഹ്ലിയും മാധ്യമങ്ങൾക്ക് മുന്നിൽ

ജനുവരി 11 നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും ബോളിവുഡ് താരം അനുഷ്ക ശർമയ്ക്കും പെൺകുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ ആദ്യ ചിത്രങ്ങൾ എന്ന പേരിൽ സോഷ്യൽമീഡിയയിൽ വ്യാപകമായി വ്യാജ ചിത്രങ്ങൾ പലതും പ്രചരിക്കുകയും ചെയ്തിരുന്നു.എന്നാൽ അനുഷ്കയോ കോഹ്ലിയോ കുഞ്ഞിന്റെ ചിത്രങ്ങൾ പുറത്തു വിട്ടിരുന്നില്ല. കുഞ്ഞിന്റെ സ്വകര്യതയെ മാനിക്കണമെന്നും ശരിയായ സമയത്ത് കുഞ്ഞുമായി മാധ്യമങ്ങൾക്ക് മുന്നിൽ എത്തുമെന്നും ഇരുവരും അറിയിക്കുകയും ചെയ്തിരുന്നു.

മാതാപിതാക്കൾ ആയതിനു ശേഷം കോഹ്ലിയും അനുഷ്കയും ഒന്നിച്ച് മാധ്യമങ്ങളെ കണ്ടിരുന്നുമില്ല. ഇപ്പോൾ ആദ്യമായി ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള‍് പുറത്തു വന്നിരിക്കുകയാണ്. കുഞ്ഞ് ജനിച്ചതിന് ശേഷം ആദ്യമായാണ് അനുഷ്കയും കോഹ്ലിയും പൊതു ഇടത്ത് പ്രത്യക്ഷപ്പെടുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here