പ്രതീക്ഷ നൽകി ‘അനുഗ്രഹീതൻ ആന്‍റണി’ ട്രെയിലര്‍

സണ്ണി വെയ്ൻ, സുരാജ് വെഞ്ഞാറമൂട്, ഗൗരി കിഷൻ, സിദ്ദിഖ്, ഇന്ദ്രൻസ്, ഷൈൻ ടോം ചാക്കോ, മണികണ്ഠൻ ആചാരി, ജാഫര്‍ ഇടുക്കി തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന അനുഗ്രഹീതൻ ആന്‍റണി ട്രെയിലര്‍ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ് സിനിമയെന്ന പ്രതീക്ഷ നൽകുന്നതാണ് ട്രെയിലര്‍. ലക്ഷ്യ എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ എം ഷിജിത്ത് നിർമിച്ചു നവാഗതനായ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്നതാണ് ചിത്രം.

മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. കേരളത്തിൽ തീയറ്ററുകൾ തുറന്നപ്പോൾ പലയിടങ്ങളിലും ട്രെയിലർ പ്രദർശിപ്പിച്ചിരുന്നു. 96 എന്ന സിനിമയിലൂടെ സുപരിചിതയായ ഗൗരി കിഷൻ സണ്ണി വെയ്നിന്‍റെ നായികയാകുന്നുവെന്ന പ്രത്യേകതയുമുണ്ട്.

അരുൺ മുരളീധരൻ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ഗാന രചന നിർവഹിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് അനുഗ്രഹീതൻ ആന്‍റണി പ്രേക്ഷകരിലേക്കെത്തുന്നത്. പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ വൻ സ്വീകാര്യതയാണ് ട്രെയിലറിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. സിനിമയുടേതായി ഇതിന് മുന്നെ പുറത്ത് ഇറങ്ങിയ കാമിനി എന്ന ഗാനം 21 മില്യണിലധികം ആളുകളാണ് കണ്ടത്. സിനിമയുടേതായി പുറത്ത് വന്ന ഗാനങ്ങളും ടീസറുമെല്ലാം വൻ ജനപ്രീതിയാണ് നേടിയെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here