അനുഗ്രഹീതൻ ആന്റണി തിയേറ്ററുകളിലേക്ക്; ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്‌ലർ പുറത്തിറങ്ങി

സണ്ണി വെയ്‌നും, തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ചിത്രം 96 ലെ ജാനുവിന്റെ കുട്ടിക്കാലം അവതരിപ്പിച്ച ഗൗരി ജി. കിഷനും നായികാനായകന്മാരാവുന്ന ചിത്രം ‘അനുഗ്രഹീതൻ ആന്റണിയുടെ’ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രം ഏപ്രിൽ ഒന്നിന് തിയേറ്ററുകളിൽ റിലീസാവും. മനുഷ്യനും അവന്റെ വളർത്തുനായയും തമ്മിലെ ബന്ധമാണ് സിനിമയുടെ പശ്ചാത്തലം.

പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന അനുഗ്രഹീതൻ ആന്‍റണിയിൽ സണ്ണി വെയ്നിന്‍റെ നായികയായാണ് ഗൗരി എത്തുക.


നവീൻ കഥയെഴുതുന്ന ചിത്രം നിർമിക്കുന്നത് തുഷാർ. എസ് ആണ്. ശെൽവകുമാർ ഛായാഗ്രഹണവും അർജുൻ ബെൻ ചിത്രസംയോജനവും നിർവഹിക്കും.മുൻപ് കുഞ്ഞുണ്ണിയുടെ കുണ്ഠിതങ്ങൾ എന്ന പേരായിരുന്നു ചിത്രത്തിനായി കണ്ടെത്തിയിരുന്നത്. അച്ചടക്കം പഠിപ്പിക്കുന്ന അധ്യാപകനായ അച്ഛനും മകനുമായിരുന്നു കുഞ്ഞുണ്ണിയുടെ പ്രമേയം.

അച്ഛന്റെ വേഷം ചെയ്യുന്നത് സിദ്ധിഖ് ആണ്. സുരാജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, മണികണ്ഠൻ ആചാരി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് അനുഗ്രഹീതൻ ആന്റണി പ്രേക്ഷകരിലേക്കെത്തുന്നത്. കേരളം വിട്ട് ചെന്നൈയിൽ ചേക്കേറിയ ഗീതാ കിഷന്റെയും വൈക്കത്തുകാരി വീണയുടെയും മകളാണ് ഗൗരി. ബാംഗ്ളൂരിൽ നിന്നുമാണ് ഗൗരി ഉന്നതവിദ്യാഭ്യാസം നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here