രജനികാന്തിന്റെ ‘അണ്ണാത്തെ’ ദീപാവലിക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

തലൈവർ ഫാൻസിനു സന്തോഷ വാർത്ത. രജനികാന്ത് ചിത്രം ‘അണ്ണാത്തെ’ ദീപാവലി റിലീസായി ഈ വർഷം തന്നെ തിയേറ്ററുകളിലെത്തും. ഡിസംബർ മാസത്തിൽ ക്രൂ അംഗങ്ങൾക്ക്‌ കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ സിനിമയുടെ ചിത്രീകരണം നിർത്തിവച്ചിരുന്നു. ഹൈദരാബാദിൽ ഷൂട്ടിംഗ് നടക്കവെയാണ് കോവിഡ് ബാധ സെറ്റിനെ ബാധിച്ചത്. ഡിസംബർ പതിനാലിനാണ് അണ്ണാത്തേയുടെ ചിത്രീകരണം ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ ആരംഭിച്ചത്.

ശിവ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാമിലി-ആക്ഷൻ ഡ്രാമ സിനിമയായാവും പുറത്തിറങ്ങുക. പടയപ്പാ, അരുണാചലം തുടങ്ങിയ സിനിമകളിൽ കണ്ടുപരിചയിച്ച രജനികാന്തിനെ ഒരിക്കൽക്കൂടി കാണാനുള്ള അവസരം കൂടിയാവും ഇത്. എ.ആർ. മുരുഗദോസ് സംവിധാനം ചെയ്ത ‘ദർബാർ’ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി രജനി നായകവേഷം ചെയ്തത്. ഈ ചിത്രം ബോക്സ് ഓഫീസിൽ ഹിറ്റ് ആയില്ല. നവംബർ നാലാണ് റിലീസ് തിയതി.
ദർബാറിന്‌ ശേഷം രജനികാന്ത്-നയൻ‌താര ജോഡികൾ ഒരിക്കൽ കൂടി ഒന്നിക്കുന്ന സിനിമയാണിത്. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന സിനിമയിൽ ഖുശ്‌ബു, മീന, കീർത്തി സുരേഷ്, പ്രകാശ് രാജ്, സൂരി എന്നിവർ മുഖ്യവേഷങ്ങൾ അവതരിപ്പിക്കും.

വിശ്വാസം സിനിമയ്ക്ക് വേഷം ശിവ- സംഗീത സംവിധായകൻ ഡി. ഇമ്മൻ കൂട്ടുകെട്ട് ഒരിക്കൽക്കൂടി കൈകോർക്കുന്ന സിനിമകൂടിയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here