‘കണ്ണിറുക്കി’ താരമായി അഡാറ്ലൗവ് എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലെത്തുകയും ബോളിവുഡില്‍ വരെ നായികയാകുകയും ചെയ്ത യുവനടിയാണ് പ്രിയപ്രകാശ് വാര്യര്‍. ലക്ഷക്കണിക്ക് ആരാധകരുള്ള താരത്തിന്റെ സ്റ്റെയിലഷ് ലുക്കിലുള്ള ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പലപ്പോഴും തരംഗമാകാറുണ്ട്.
പുതുവര്‍ഷത്തില്‍ ഇന്‍സ്റ്റയിലിട്ട ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കണ്ണുറുക്കി ഒറ്റഷോട്ടിനുശേഷം മികച്ച ബ്രേക്ക് നല്കുന്ന അവസരത്തിനായി കാത്തിരിക്കുകയാണ് താരം.
നിലവില്‍ അന്യഭാഷാ ചിത്രങ്ങളിലാണ് പ്രിയ സജീവമായിരിക്കുന്നത്. ബോളിവുഡിലടക്കം നിരവധി ചിത്രങ്ങളാണ് റിലീസ് കാത്തിരിക്കുന്നതും.