ദുബായില്‍ സെറ്റിലായെങ്കിലും നടി മീരാനന്ദന് ഇന്സറ്റഗ്രം പേജിലൂടെ ആരാധകരുടെ മുന്നിലെത്താറുണ്ട്. 2020 -നോട് വിടപറഞ്ഞ് പുതുവര്ഷത്തിലേക്കു നടന്നുകയറുന്ന വീഡിയോയുമായാണ് മീര ഇത്തവണയെത്തിയത്.
ദുബായിലെ കടപ്പറുത്ത് പാറക്കെട്ടിലിരിക്കുന്ന മനോഹരചിത്രവും താരം പങ്കുവച്ചു. ‘എന്തൊരു വര്‍ഷമാണ് 2020’ എന്നാണ് മീര ഇന്‍സ്റ്റഗ്രമില്‍ കുറിച്ചത്.
ലാല്‍ജോസിന്റെ ‘മുല്ല’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മീരാ നന്ദന്. നിലിവില്‍ ദുബായില്‍ ജോലിനോക്കുകയാണ് താരം.