ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരായി. സിനിമാ രാഷ്ട്രീയ വ്യവസായ രംഗത്തുള്ളവരെ സാക്ഷിയാക്കി ഇരുവരും അഞ്ചു വര്‍ഷത്തെ പ്രണയം യാഥാര്‍ത്ഥ്യമാക്കി.
അന്തരിച്ച ബോളിവുഡ് നടന് ഋഷികപൂറിന്റെയും നടി നീതു സിംഗിന്റെയും മകനാണ് രണ്‍ബീര്‍ കപൂര്‍. സംവിധായകന് മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളാണ് ആലിയ ഭട്ട്. ബ്രഹ്മാസ്ത്രയുടെ ബള്‍ഗേറിയയിലെ ലൊക്കേഷണിലാണ് ഇരുവരും പ്രമണയത്തിലായത്.
രണ്‍ബീറിന്റെ മാതാവ് നീതു കപൂര്‍, സഹോദരി റിദ്ധിമ കപൂര്‍, ബന്ധുക്കളായ കരീന കപൂര്‍, കരിഷ്മ കപൂര്‍, ആലിയ ഭട്ടിന്റെ പിതാവ് മഹേഷ് ഭട്ട്, മാതാവ് സോണി രസ്ദാന്‍, സഹോദരി ഷഹീന് ഭട്ട് തുടങ്ങിയവരും വിവാഹത്തിനെത്തിയിരുന്നു.