ന്യൂഡല്‍ഹി: മിഗ് 29-കെ യുദ്ധവിമാനം പരിശീലനത്തിനിടെ അറബിക്കടലില്‍ തകര്‍ന്ന് വീണു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരില്‍ ഒരാളെ രക്ഷപ്പെടുത്തി. മറ്റൊരു പൈലറ്റിന് വേണ്ടിയുളള തിരച്ചില്‍ തുടരുകയാണ്. സേനയുടെ വിവിധ യൂണിറ്റുകള്‍ തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ടെന്ന് നാവികസേന അറിയിച്ചു.ഇന്നലെ വൈകുന്നേരത്തോടെയാണ് അപകടം നടന്നതെന്നാണ് വിവരം.

അറബിക്കടലില്‍ ഐ. എന്‍. എസ് വിക്രമാദിത്യ വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന യുദ്ധവിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ പരീക്ഷണ പറക്കലിനിടെ ഗോവയില്‍ മറ്റൊരു മിഗ് വിമാനം തകര്‍ന്നുവീണിരുന്നു. വിമാനാപകടത്തെപ്പറ്റി നാവികസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here