കശാപ്പ് നിയന്ത്രണം: കേന്ദ്ര വിജ്ഞാപനത്തിന് കേരള, രാജസ്ഥാന്‍ ഹൈക്കോടതികളുടെ പിന്തുണ

0
3

കൊച്ചി/ഡല്‍ഹി: കന്നുകാലി കച്ചവടത്തിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ പിന്തുണച്ച് ഹൈക്കോടതികള്‍. കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബഞ്ച് കേന്ദ്ര വിജ്ഞാപനം സ്‌റ്റേ ചെയ്തുവെങ്കില്‍ ഇന്ന് കേരള, രാജസ്ഥാന്‍ ഹൈക്കോടതികള്‍ വിജ്ഞാപനത്തെ അംഗീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

കന്നുകാലിച്ചന്തകിളല്‍ മാടുകളെ കശാപ്പിനായി വില്‍ക്കുന്നതു മാത്രമാണ് വിജ്ഞാപനത്തിലൂടെ തടഞ്ഞിട്ടുള്ളതെന്നും ബീഫ് കഴിക്കുന്നതിനോ കശാപ്പ് ചെയ്യുന്നതിനോ വില്‍ക്കുന്നതിനോ ഒന്നും വിലക്ക് കാണുന്നില്ലെന്നും കേസ് പരിഗണിക്കവേ കേരള ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇതില്‍ എവിടെയാണ് മൗലികാവകാശം ലംഘിക്കപ്പെടുന്നതെന്നും എവിടെയാണ് തൊഴിലെടുക്കാനുള്ള അവകാശം നിഷേധിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു. ഹൈക്കോടതിയുടെ രൂക്ഷമായ വിമര്‍ശനത്തെ തുടര്‍ന്ന് പരാതിക്കാരനായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ടി.എസ്. സജി ഹര്‍ജി പിന്‍വലിച്ചു.

സമാനമായ നിലപാട് രാജസ്ഥാന്‍ ഹൈക്കോടതിയും സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here