‘ഇഷ്ടപ്പെട്ടു; ഞാനിങ്ങെടുത്തു’

ബോളിവുഡ് സീനിയര്‍ താരം അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ മികച്ച വരികളും ചിന്തകളും പങ്കുവയ്ക്കുന്നയാളാണ്. ഇക്കഴിഞ്ഞ 24-നു ചായ കുടിക്കുന്ന ചിത്രത്തിനൊപ്പം ‘ചായ’ എന്ന വിഷയത്തില്‍ ഒരു കവിതാശകലവും അദ്ദേഹം പങ്കുവച്ചു. നിരവധിപേര്‍ അഭിനന്ദനവുമായി രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ വരികള്‍ എഴുതിയ യുവതിയെക്കുറിച്ച് പരാമര്‍ശിക്കാതെയാണ് ബച്ചന്‍ ട്വീറ്റ് പങ്കുവച്ചത്.

ടിഷാ അഗര്‍വാള്‍ എന്ന യുവതിയുടേതായിരുന്നു വരികള്‍. എന്നാല്‍ സൂപ്പര്‍താരം തന്റെ കവിത പങ്കുവച്ചതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ തന്റെ പേരുകൂടി പരാമര്‍ശിച്ചിരുന്നെങ്കില്‍, സന്തോഷം ഇരട്ടിയാകുമായിരുന്നൂവെന്നും ടിഷാ അഗര്‍വാള്‍ അഭിപ്രായപ്പെട്ടു. ഇതിനുപിന്നാലെയാണ് അമിതാഭ് ബച്ചന്‍ മാപ്പുപറഞ്ഞത്.

”ടിഷാ ജി, ഞാന്‍ പങ്കിട്ട ട്വീറ്റുകളിലൊന്ന് നിങ്ങളുടെ കവിതയാണെന്ന് ഞാന്‍ മനസ്സിലാക്കി. ഞാന്‍ ക്ഷമ ചോദിക്കുന്നു, എനിക്കറിയില്ലായിരുന്നു. ആരോ ഇത് എന്റെ ട്വിറ്ററിലോ വാട്ട്സ്ആപ്പിലോ എനിക്ക് അയച്ചുതന്നതാണ്, എനിക്കിത് ഇഷ്ടപ്പെട്ടു, ഞാന്‍ പ്രസിദ്ധീകരിച്ചു. ക്ഷമ ചോദിക്കുന്നു”- അമിതാഭ് ബച്ചന്‍ മറുപടി നല്‍കി. എന്നാല്‍ മാപ്പപേക്ഷ വേണ്ടെന്നും അങ്ങയുടെ സ്‌നേഹം മാത്രം മതിയെന്നും ഇത് അങ്ങയുടെ അനുഗ്രഹമായി കരുതുന്നൂവെന്നും ടിഷാ അഗര്‍വാളും മറുപടി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here