യുവതികള്‍ക്ക് സൗജന്യ മാര്‍ഷല്‍ ആര്‍ട്സ് പരിശീലനത്തിന് അവസരമൊരുക്കി യുവജന കമ്മീഷന്‍

തിരുവനന്തപുരം: ശാരീരികമായ അതിക്രമങ്ങളില്‍ നിന്നും സ്വയം പ്രതിരോധ സന്നദ്ധമാക്കാന്‍ കേരളത്തിലെ ഒരോ യുവതിയെയും പ്രാപ്തയാക്കുക എന്ന സമഗ്രമായ ലക്ഷ്യത്തോടുകൂടി കേരള സംസ്ഥാന യുവജന കമ്മീഷന്‍ യുവതികള്‍ക്ക് സൗജന്യമായി മാര്‍ഷല്‍ ആര്‍ട്സ് പരിശീലനം ഒരുക്കുന്നു.

18 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ള കേരള സര്‍ക്കാരിന്റെ സന്നദ്ധ സേനയില്‍ പേര് രജിസ്റ്റര്‍ ചെയ്ത യുവതികളാണ് സൗജന്യ മാര്‍ഷല്‍ ആര്‍ട്സ് പരിശീലനത്തിന് അപേക്ഷിക്കേണ്ടത്. നിലവില്‍ തിരുവനന്തപുരം ജില്ലയിലാണ് ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരിശീലനം ആരംഭിക്കുക എന്നും പിന്നീട് സംസ്ഥാനത്തിലെ മുഴുവന്‍ ഭാഗങ്ങളിലക്കും പരിശീലനപരിപാടി വികേന്ദ്രീകൃത രീതിയില്‍ വ്യാപിപ്പിക്കാനാണ് കമ്മീഷന്റെ തീരുമാനമെന്നും യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം പറഞ്ഞു.

പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ബയോഡേറ്റയോടൊപ്പം youthday2020@gmail.com എന്ന മെയില്‍ ഐ.ഡിയില്‍ ജനുവരി 6 ന് 5 മണിക്കകം അപേക്ഷിക്കണം. ബന്ധപ്പെടുക – 0471 2308630, 8086987262

LEAVE A REPLY

Please enter your comment!
Please enter your name here