തല മുതല്‍ പാദംവരെ മറച്ചിരുന്ന കറുത്ത ബുര്‍ഖ കുര്‍ദ് പെണ്‍സൈന്യത്തിലെ അംഗങ്ങളുടെ സഹായത്തോടെ ഇസ്ര ഊരി…നിലത്തിട്ട വസ്ത്രത്തില്‍ തീ പടര്‍ന്നപ്പോള്‍ അഞ്ചു വര്‍ഷത്തിനുശേഷം ഈ ഇരുപതുകാരി ചിരിച്ചു. ഇതുപോലെ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളെയും ചുട്ടെരിക്കാനാണ് താനാഗ്രഹിക്കുന്നതെന്ന് ഇസ്ര പറഞ്ഞ് ആശ്വാസത്തോടെ നിശ്വസിച്ചു.

കുര്‍ദ് സൈന്യം ഐഎസ് കേന്ദ്രങ്ങളില്‍ നിന്ന് മോചിപ്പിച്ച നിരവധി സ്ത്രീകളില്‍ ഒരാള്‍ മാത്രമാണ് ഇസ്ര. മരുഭൂമിയില്‍ അവര്‍ ബുര്‍ഖ കത്തിക്കുമ്പോള്‍ ഐഎസുകാര്‍ ലൈംഗിക അടിമകളാക്കിയ നൂറുകണക്കിനു മറ്റു സ്ത്രീകളും അവിടെയുണ്ട്. സിറിയയിലെ ഐഎസിന്റെ അവസാന ശക്തികേന്ദ്രവും തകര്‍ക്കപ്പെട്ടതോടെയാണ് ബാഗോസ് പട്ടണത്തില്‍ നിന്നും ഇവര്‍ മോചിതരായത്.

അഞ്ചു വര്‍ഷം മുമ്പാണ് യസീദി മതവിശ്വാസിയായ ഇസ്ര തീവ്രവാദികളുടെ പിടിയിലായത്. ഒപ്പം പിടികൂടിയ സംഘത്തിലുണ്ടായിരുന്ന പുരുഷന്‍മാരെ വധിച്ചു. ചെറുപ്പക്കാരെ പടയാളികളാക്കി. കൗമാരക്കാരായ പെണ്‍കുട്ടികളെയും യുവതികളെയും ലൈംഗിക അടിമകളാക്കി വിറ്റു. കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെട്ടതോടെ പാലായനം ചെയ്ത തീവ്രവാദികള്‍ അടിമകളെ മോചിപ്പിച്ചിരുന്നു.

തുടര്‍ന്നാണ് തീവ്രവാദികള്‍ നിര്‍ബന്ധിപ്പിച്ച് അണിയിച്ചിരുന്ന വസ്ത്രം അവര്‍ ഊരിമാറ്റിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ മാധ്യമങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ആദ്യം ഈ വസ്ത്രം അവര്‍ അണിയിച്ചപ്പോള്‍ ശ്വാസം മുട്ടുന്നതുപോലെ തോന്നി- ഇസ്ര പറഞ്ഞു. അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ധരിച്ചിരുന്ന ഈ വസ്ത്രം ഒറ്റയ്ക്കാകുമ്പോള്‍ ഊരിവയ്ക്കുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here