സമൂഹ മാധ്യമങ്ങള്‍ വഴി സ്ത്രീകള്‍ക്കു നേരേ നടക്കുന്ന അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു, കര്‍ശന നടപടിക്കൊരുങ്ങി വനിത കമ്മീഷന്‍

0

കൊച്ചി: സമൂഹമാധ്യമങ്ങള്‍ വഴി സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. അടുത്തിടെയായി സമൂഹമാധ്യമങ്ങളിലൂടെ സ്തീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ കൂടി വരികയാണെന്നും കമീഷന്‍ ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളില്‍ ഒട്ടും കാലതാമസമില്ലാതെ തന്നെ കമ്മീഷന്‍ തീരുമാനങ്ങളെടുക്കുമെന്ന് അവര്‍ പറഞ്ഞു.

ഏതു മാധ്യമങ്ങളിലൂടെ ആയാലും സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ ചെറുക്കപ്പെടേണ്ടതു തന്നെയാണ്. ഇത്തരം പ്രവണതകള്‍ സമൂഹത്തില്‍ അനുവദിക്കാന്‍ പാടില്ല. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുടെ ഭാഷ ഏറ്റവും മോശമാണ്. നിലവാരമുള്ള വ്യക്തികള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത അത്രയും നീചമായ ഭാഷയാണ് ഇവര്‍ പ്രയോഗിക്കുന്നത്. സ്ത്രീകളുടെ പരാതി ലഭിച്ചാല്‍ പോലീസ് ഗൗരവത്തോടെ കാണണമെന്നും അവര്‍ പറഞ്ഞു.

യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്ന നിമിഷ പ്രിയയുടെ കാര്യത്തില്‍ അനുകൂലമായ തീരുമാനങ്ങള്‍ക്കായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തം. ഡി.ജി.പിയോട് ഇക്കാര്യത്തില്‍ വനിതാ കമീഷന്റെ നിലപാടറിയിക്കുമെന്നും ജോസഫൈന്‍ വ്യക്തമാക്കി.

എറണാകുളം വൈഎംസിഎ ഹാളില്‍ നടന്ന മെഗാ അദാലത്തില്‍ 113 പരാതികള്‍ പരിഗണിച്ചു. 38 കേസുകള്‍ തീര്‍പ്പാക്കി. 46 കേസുകള്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ മാറ്റി. 17 കേസുകള്‍ അതാതു വകുപ്പുകളുടെ റിപ്പോര്‍ട്ടിനു വേണ്ടി അയച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here