മദ്യം തലയ്ക്കു പിടിച്ചപ്പോള്‍ തമ്മില്‍ തല്ലി, പിന്നെ പോലീസിനെ തല്ലി, 4 യുവതികളെ അറസ്റ്റ് ചെയ്ത് പോലീസ്

0

ഏതോ നിശാ പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങുംവഴി അര്‍ദ്ധരാത്രി നടുറോഡില്‍ വച്ച് തര്‍ക്കമായി. ചോദിക്കാന്‍ വന്ന പോലീസുകാരോടായി പിന്നെ…. പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചതോടെ ലാത്തിയൂടെ ചൂടറിഞ്ഞു. പിന്നാലെ കേസും.

മദ്യപിച്ച് ബഹളം വച്ചതിനും പോലീസിനെ ആക്രമിച്ചതനും മൂന്നു യുവതികളെ മുംബൈ ഭയന്ദറില്‍ ഭഗത്സിംഗ് മൈതാനത്തിനു സമീപം അറസ്റ്റ് ചെയ്തു. കൂടെയുണ്ടായിരുന്ന ഒരു യുവതി ഇപ്പോഴും ഒഴിവിലാണ്. രാത്രി രണ്ടു മണിയോടെ പൊതുനിരത്തില്‍ തുടങ്ങിയ തര്‍ക്കം ബഹളത്തിലേക്ക് നീങ്ങുകയും ആളുകള്‍ കൂടുകയും ചെയ്തു. രാത്രികാല പെട്രോളിംഗില്‍ ഏര്‍പ്പെട്ടിരുന്ന പോലീസ് സംഘം സ്ഥലത്തെത്തി.

ഒരു വനിതാ പോലീസിന്റെ നേതൃത്വത്തില്‍ യുവതികളെ ശാന്തരാക്കാന്‍ ശ്രമിച്ചു. അതോടെ യുവതികള്‍ പോലീസിനെതിരെ തിരിഞ്ഞു. യുവതികള്‍ ചേര്‍ന്ന് പോലീസുകാരിലൊരാളുടെ ബാറ്റണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നതും യൂണിഫോമില്‍ പിടിച്ചുനോക്കുന്നതുമൊക്കെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലുണ്ട്. മംമ്താ മെഹര്‍, അലീഷാ പിള്ള, കമാല്‍ ശ്രീവാസ്തവ എന്നി യുവതികളെയാണ് പോലീസ് പിടികൂടിയത്. ജെസ്സി ഡികോസ്റ്റ എന്ന യുവതി രക്ഷപെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here