നായകനേക്കാള്‍ പ്രായം തോന്നിച്ചു; ഒഴിവാക്കിയ കാരണം ഇതായിരുന്നെന്ന് വിദ്യാബാലന്‍

0

കരിയറിന്റെ തുടക്കകാലത്ത് തമിഴ്‌സിനിമയില്‍നിന്ന് തന്നെ ഒഴിവാക്കിയതിന്റെ കാരണം പറഞ്ഞ് വിദ്യാബാലന്‍. ശ്രീകാന്ത് നായകനായ മനസെല്ലാം എന്ന ചിത്രത്തില്‍ ആദ്യം നായികയായി എത്തിയത് വിദ്യയായിരുന്നു. എന്നാല്‍ അഭിനയിച്ച രംഗം കണ്ട നിര്‍മ്മാതാവ് നിര്‍ബന്ധപൂര്‍വ്വം തന്നെ മാറ്റുകയായിരുന്നെന്നും വിദ്യ പറഞ്ഞു.

നായകനേക്കാള്‍ പ്രായക്കൂടുതല്‍ തോന്നിയെന്ന് ആരോപിച്ചായിരുന്നു മാറ്റിയത്. തുടര്‍ന്ന് തൃഷയാണ് നായികയായി എത്തിയതെന്നും വിദ്യ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഹിന്ദി സിനിമയിലെ സൂപ്പര്‍ നടിയായി മാറിയ വിദ്യാബാലന്‍ അഭിനയിച്ച ‘മിഷന്‍ മംഗള്‍’ തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here