യുവതിക്ക് അനുയോജ്യനായ വരനെ നല്‍കിയില്ല, മാട്രീമോണിയല്‍ സൈറ്റിന് പിഴ ചുമത്തി കോടതി

0

ചണ്ഢീഗഡ്: യവതിക്ക് അനുയോജ്യനായ വരനെ കണ്ടെത്തി നല്‍കാത്ത മാട്രീമോണിയല്‍ സൈറ്റിന് 70,000 രൂപ പിഴ. പഞ്ചാബ് ഉപഭോക്തൃ കോടതി യുവതിക്ക് 70000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. സെക്ടര്‍ 27 നിവാസിയായ യുവതിയാണ് തനിക്ക് അനുയോജ്യനായ വരനെ തേടുന്നതിനായി പ്രാദേശിക മാട്രീമോണിയല്‍ സൈറ്റില്‍ പേര് രജിസ്ട്രര്‍ ചെയ്തിരുന്നത്. 58,650 രൂപ രജിസ്‌ട്രേഷന്‍ ഫീസടച്ച് റോയല്‍ മെമ്പര്‍ഷിപ്പായിരുന്നു നേടിയിരുന്നത്. ഇത് പ്രകാരം കമ്പനി യുവതിക്ക് 27 ഓളം െ്രെപാഫൈലുകള്‍ അയച്ചുനല്‍കി. എന്നാല്‍ യുവതി പരാതിപ്പെടുന്നത് കമ്പനി നല്‍കിയ െ്രെപാഫൈലുകള്‍ ഒന്നും താന്‍ ഉദ്ദേശിച്ച നിലവാരം പുലര്‍ത്തിയില്ലെന്നാണ്. വീണ്ടും പ്രൊഫൈലുകള്‍ നല്‍കാമെന്ന് കമ്പനി പറഞ്ഞെങ്കിലും ക്ഷമ നശിച്ചതിനാലാണ് യുവതി പരാതി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. യുവതിയുടെ വാദങ്ങള്‍ തള്ളി കമ്പനിയും രംഗത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here