തമാശയെന്നാല്‍ ഇതാണ്; പുലിമുരുകനിലെ കടുവ ഇങ്ങനെ ചെയ്തിട്ടില്ലെന്ന്  സോഷ്യല്‍മീഡിയ

0
പാചകക്കൂട്ടുകള്‍ പറഞ്ഞു നടക്കുന്ന ലക്ഷ്മി നായരെ എല്ലാവര്‍ക്കുമറിയാം. കൈരളി ടിവിയിലെ ‘ഫ്‌ളേവേഴ്‌സ് ഓഫ് ഇന്ത്യ’ എന്ന പരിപാടിയിലൂടെയാണ് ലക്ഷ്മിനായര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഏതോ പരിപാടിയിലെ ഒരു എപ്പിസോഡ് ഈയിടെയാണ് ട്രോളര്‍മാരുടെ വലയില്‍പെട്ടത്.
ലക്ഷ്മിനായര്‍ ഒരു കടുവയെക്കണ്ട് തന്റെ ഭാഷാനൈപുണ്യം വിളമ്പിനില്‍ക്കുന്നതിനിടെ അടുത്തെത്തിയ കടുവ തിരിഞ്ഞ് നിന്ന് ‘പുണ്യാഹം’ തളിച്ചതാണ് ചിരിപടര്‍ത്തുന്നത്. ‘പുലി മുരുകനിലെ കടുവ ചെയ്തിട്ടുണ്ടോ ഇത്തരമൊരു അഭ്യാസം’ എന്നു ചോദിക്കുന്ന ട്രോള്‍ വീഡിയോയ്ക്ക് നിരവധി അഭിപ്രായങ്ങളാണ് നിറയുന്നത്.  ‘ഇനി ടേസ്റ്റ് ചെയ്യാന്‍ സാമ്പിള്‍ കൊടുത്തതാണോ?’ – എന്ന സംശയമാണ് വീഡിയോകണ്ട ഒരു തമാശക്കാരന്‍ ഉയര്‍ത്തുന്നത്.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here