ലോകം ശുഭപ്രതീക്ഷയോടെ കാത്തിരിക്കുന്ന വാര്‍ത്തകളിലൊന്നാണ് കൊറോണ വാക്‌സിനുകളെക്കുറിച്ചുള്ളത്. കോവിഡ് 19 -നെ തളയ്ക്കാനുള്ള ഫലപ്രദമായ മരുന്ന് ഈ വര്‍ഷാവസാനമോ അടുത്ത വര്‍ഷത്തിന്റെ ആദ്യ മാസത്തിലോ ഉണ്ടായേക്കുമെന്ന വാര്‍ത്തകള്‍ കാരണം പണികിട്ടയത് സ്വര്‍ണ്ണവിപണിക്കാണ്. വാക്‌സിന്റെ വരവ് സാമ്പത്തിക സ്ഥിതിഗതികള്‍ കൂടി മെച്ചപ്പെടുത്തുമെന്ന ഊഹമാണ് സ്വര്‍ണ്ണത്തെപ്പോലുള്ള സുരക്ഷിത നിക്ഷേപങ്ങളുടെ വില ഇടിയാന്‍ കാരണമാകുന്നതത്രേ.

ആഗോള വിപണിയില്‍ സ്പോട്ട് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. ഏകദേശം
1.2 ശതമാനം ഇടിഞ്ഞ് 1,766.26 ഡോളറിലെത്തുകയായിരുന്നു. ഈ മാസം തന്നെ ആഗോള വിപണിയില്‍ ഏകദേശം 6% ഇടിവാണ് സ്വര്‍ണത്തിനുണ്ടായത്. ജൂണ്‍ മാസത്തിനുശേഷം സ്വര്‍ണ വില ഇത്രയും കുറയുന്നത് ഇപ്പോഴാണ്. പവന് വില 36000ന് താഴേയ്ക്ക് എത്തുന്നതും മാസങ്ങള്‍ക്കിപ്പുറമാണ്. കേരളത്തിലാകട്ടെ പവന് 240 രൂപ കുറഞ്ഞ് 35760 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4470 രൂപയാണ് ഇന്നത്തെ വില.

LEAVE A REPLY

Please enter your comment!
Please enter your name here