ആണ്‍മേല്‍ക്കോയ്മ ഇന്നും പ്രകടമായ പൊതുബോധമാണ് ഇന്ത്യയിലേത്. നവമാധ്യമങ്ങളിലടക്കം സ്ത്രീകളെ മാത്രം ചോദ്യംചെയ്യുന്ന മനോനിലയുള്ളവരെ ഞെട്ടിപ്പിക്കാനുറച്ചിരിക്കയാണ് മുന്‍ മിസ്.ഇന്ത്യയായ സുസ്മിതാ സെന്‍.

തന്നേക്കാള്‍ പ്രായംകുറഞ്ഞ ഒരു ചെറുപ്പക്കാരനുമായി പ്രണയത്തിലായെന്ന വാര്‍ത്തകള്‍ പരന്നുതുടങ്ങിയപ്പോള്‍ മുതല്‍ സുസ്മിതയ്‌ക്കെതിരേ പലവധ വിമര്‍ശനങ്ങള്‍ നവമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.

എല്ലാ വിമര്‍ശനങ്ങളെയും പുഞ്ചിരിയോടെ നേരിട്ട സുസ്മിത അതേകാമുകനുമായി വിവാഹിതയാകാനൊരുങ്ങുകയാണ്. തന്നേക്കാള്‍ 14 വയസിന്റെ ഇളപ്പമുള്ള ചെറുപ്പക്കാരനാണ് 40 കാരിയായ സുസ്മിതയുടെ മനംകവര്‍ന്നത്. ഈ വര്‍ഷം നവംബറിലാണ് വിവാഹം പ്ലാന്‍ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here