വാള്‍ കാട്ടി പണം പിരിക്കുന്നത് സിസിടിവിയില്‍, സൂറത്തിലെ ലേഡി ഡോണ്‍ അകത്തായി

0

സൂറത്ത്: ഗുജറാത്തിലെ സൂറത്ത്, രാവിലെ ആറോടെ സുഹൃത്തിനൊപ്പം ബൈക്കിലെത്തി പാന്‍മസാല കടക്കാരനോട് നീളന്‍ വാള്‍ കാട്ടി പണം ആവശ്യപ്പെട്ടു. കടക്കാരന്‍ 500 രൂപ നല്‍കി. അതുവാങ്ങിയശേഷം കട അടപ്പിച്ചു സ്ഥലം വിട്ടു…. സുന്ദരിയായ ലേഡി ഡോണ്‍ അസ്മിത ഗോഹിലിന്റെ പതിവ് പണം പിരിക്കല്‍ ഇക്കുറി സിസിടിവിയില്‍ കുടുങ്ങി. പഴയ കേസുകള്‍ കൂടി ഉള്‍പ്പെടുത്തി പോലീസ് പൊക്കി അകത്താക്കി.

സുന്ദരിയായ ലേഡി ഡോണ്‍ പോലീസ് പിടിയിലായ വിവരം വാര്‍ത്തകളില്‍ നിറയുകയാണ്. കാരണം, ഡിക്കു എന്ന പേരില്‍ ഇവള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ പ്രശസ്തയാണ്. 20 വയസിനിടെ ഇതിനോടകം ഒട്ടേറെ മകസുകളില്‍ പ്രതിയായി. ഏറെയും പണം തട്ടിയെടുത്തതിന്റെ പേരില്‍. സ്ഥിരം പ്രശ്‌നക്കാരിയായതോടെ വീട്ടുകാരും ഉപേക്ഷിച്ചു. ആണ്‍ സുഹൃത്തിനൊപ്പമാണ് ജീവിതം.

ഹോളി ആഘോഷത്തിനിടെ, സുഹൃത്ത് സജ്ഞയ്‌ക്കൊപ്പം വാള്‍ വീശി പണം വാങ്ങുന്ന അസ്മിയുടെ ദൃശ്യങ്ങള്‍ വയറലായിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ നിക്കുന്നതിനിടെയാണ് പുതിയ അറസറ്റ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here