വസ്ത്രമഴിച്ചും ബാഗ് തുറന്നും പരിധിവിട്ട പരിശോധന, സ്‌പൈസ് ജെറ്റിനെതിരേ എയര്‍ഹോസ്റ്റസുമാര്‍

0

ചെന്നൈ: ബാഗിലെ സാനിറ്ററിനാപ്കിന്‍ വരെ പിടിച്ചെടുത്ത് പരിശോധിക്കുന്നതിനെതിരേ എയര്‍ഹോസ്റ്റസുമാരുടെ പ്രതിഷേധം. സ്‌പൈസ് ജെറ്റിന്റെ സുരക്ഷാജീവനക്കാര്‍ക്കെതിരേയാണ് ആരോപണം. വസ്ത്രമഴിച്ചും ബാഗ് തുറന്നും പരിധിവിട്ട പരിശോധനയാണ് കുറച്ചുദിവസങ്ങളായി നടക്കുന്നതെന്നാണ് ആരോപണം.

വിമാനത്തില്‍ നല്‍കുന്ന ഭക്ഷണത്തിന് പണം വാങ്ങുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നാണ് വിമാനക്കമ്പനിയുടെ പ്രതികരണം. വിമാനത്തിലെ യാത്രക്കാരുടെ സാധനങ്ങള്‍ കാണാതാവുന്നതില്‍ ജീവനക്കാര്‍ക്ക് പങ്കുണ്ടെന്നാണ് അധികൃതരുടെ സംശയം. എയര്‍ ഹോസ്റ്റസുമാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സ്‌പൈസ്‌ജെറ്റിന്റെ ശ്രീലങ്കയിലേക്കുള്ള വിമാനം വൈകി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here