അയാള്‍ക്ക് ഞാന്‍ ഒരു പന്തയക്കരുമാത്രമായിരുന്നു…. മുന്‍കാമുകനെക്കുറിച്ച് നടി ശില്പ

0

ബോളിവുഡിലെ താര സുന്ദരിയാണ് ശില്പ ഷെട്ടി. താരം തന്റെ പ്രണയത്തെ കുറിച്ച് മനസ്സു തുറക്കുകയാണ്. തന്റെ ആദ്യപ്രണയപരാജയം തന്റെ ജീവിതത്തെ ബാധിച്ചിരുന്നുവെന്നും താരം തുറന്ന് പറയുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ തനിക്ക് ഒരു ടെലഫോണ്‍ പ്രണയമുണ്ടായിരുന്നു. വീട്ടിലെ ലാന്‍ഡ് ഫോണിലേക്ക് അയാള്‍ വൈകുന്നേരങ്ങളില്‍ വിളിക്കുമായിരുന്നു.

മിക്സ്റ്റര്‍ എക്‌സ് എന്നായിരുന്നു ആയാള്‍ സ്വന്തമായി അഭിസംബോധന ചെയ്തിരുന്നത്. നാല് മാസത്തോളം ഈ സംസാരം നീണ്ടു. എന്നാല്‍ ഒരു ദിവസം ബസ് സ്‌റ്റോപ്പില്‍ വെച്ച് കാണാമോ എന്ന് ശില്‍പ്പ ചോദിച്ചു. എന്നാല്‍ അയാള്‍ വന്നില്ല. അങ്ങനെ അയാളുമായി പിരിയുകയായിരുന്നു. എന്നാല്‍ ഇതല്ല തന്നെ വേദനിപ്പിച്ചത്. പന്തയം വെച്ച് തന്നെ പ്രണയിച്ചയാളാണ് ഇതെന്നു തിരിച്ചറിഞ്ഞതാണ്. അതിനെക്കുറിച്ച് ശില്പ പറയുന്നതിങ്ങനെ..’താനുമായി പ്രണയത്തിലാവുമെന്ന് അയാള്‍ തന്റെ സുഹൃത്തുക്കളോട് പന്തയം വെക്കുകയായിരുന്നു.

പറയുമ്പോള്‍ സിനിമ കഥ പോലെ തന്നെ തോന്നുമെങ്കിലും അതായിരുന്നു സത്യം. എന്നാല്‍ പന്തയത്തില്‍ ജയിക്കുകയെന്ന ലക്ഷ്യം മാത്രമാണ് അയാള്‍ക്കുണ്ടായിരുന്നത്. അങ്ങനെ ബന്ധം തകര്‍ന്നു.’ വ്യവസായിയായ രാജ് കുന്ദ്രയാണ് ശില്പയുടെ ഭര്‍ത്താവ്.

LEAVE A REPLY

Please enter your comment!
Please enter your name here