പൂന്തോട്ടത്തില്‍ മറ്റു മക്കളള്‍ ചുറ്റും നില്‍ക്കേ, നഗ്നയായി സ്വയം പ്രസവിച്ച് 36 കാരി സാറാ ഡോക്ടര്‍

0

പൂന്തോട്ടത്തില്‍ ആരുടെയും സഹായമില്ലാതെ, യാതൊരുവിധ ഔഷധങ്ങളും ഉപയോഗിക്കാതെ ആറാമത്തെ കുഞ്ഞിന് സ്വയം ജന്മം നല്‍കി സാറാ ഡോക്ടര്‍. മറ്റു മക്കളുടെ സാന്നിദ്ധ്യത്തില്‍ പൂര്‍ണനഗ്നയായി ആറാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്ന വീഡിയോ ഡോക്ടര്‍തന്നെ സ്വന്തം യൂടൂബ് ചാനലില്‍ പങ്കുവച്ചു.

ജര്‍മ്മനിയില്‍ ഹാല്ലെ സ്വദേശിനി ഡോക്ടര്‍ സാറാ സ്‌കിമഡാണ്(36) തന്റെ പ്രസവം സ്വയം കൈകാര്യം ചെയ്തത്. ഒരു പ്രസവത്തിനും സാറാ ആശുപത്രിയിലെത്തിട്ടില്ല. എന്നാല്‍, എല്ലാം വ്യത്യസ്ത രീതിയിലാണ്. ഇതിനു മുമ്പുള്ള പ്രവസവങ്ങളിലൊന്ന് ഇതേരീതിയില്‍ വീടിനുള്ളിലാണ് ഡോക്ടര്‍ നിറവേറ്റിയത്. എന്നാല്‍, ആറാമത്തെ കുഞ്ഞ് പൂന്തോട്ടത്തില്‍ മറ്റു സഹോദരങ്ങള്‍ക്കിടയിലേക്ക് എത്തണമെന്ന് സാറാ തീരുമാനിക്കുകയായിരുന്നു. ഇതിനോടകം തരങ്കമായി മാറിയ വീഡിയോ 1.4 ദശലക്ഷം പേരാണ് വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞത്.

ജോഹ്ന (11), ജോനാതന്‍(10), ജമാനുവേല്‍ (8), എലിസബത്ത് (6), കോണ്‍സ്റ്റാന്റിന്‍ (3) എ്ന്നിവരാണ് സാറായുടെ മറ്റു മക്കള്‍. പ്രസവം എന്നത് വളരെ സ്വാഭാവികവും പ്രകൃതിപരവുമായ പ്രതിഭാസമാണെന്നാണ് സാറയുടെ വിലയിരുത്തല്‍. പ്രസവത്തില്‍ അസാധാരണത്തമില്ലെന്നും അതിനാല്‍ മറച്ചു വയ്‌ക്കേണ്ട കാര്യമില്ലെന്നും സാറ വിശദീകരിക്കുന്നു. ആശുപത്രിയിലെ പ്രസവങ്ങള്‍ നിരവധി കണ്ടിട്ടുള്ള സാറാ തനിക്ക് ആ രീതി വേണ്ടെന്ന് ആദ്യമേ തീരുമാനത്തിലെത്തുകയായിരുന്നു.

ജോഹ്നയുടെ പ്രവസം 2006 ല്‍ നടന്നത് വീട്ടില്‍ വച്ചായിരുന്നു. എന്നാല്‍, സഹായിക്കാന്‍ ആളുണ്ടായിരുന്നു. രണ്ടാമത്തെ കുഞ്ഞ് ജനിച്ചതാകട്ടെ, പ്രവസത്തിനായി തെരഞ്ഞെടുത്ത സ്വീഡിഷ് വനത്തില്‍, സാറാ ഒറ്റയ്ക്കുള്ളപ്പോഴും. വര്‍ഷങ്ങള്‍ക്കുശേഷം, ആറാമത്തെ കു്ഞ്ഞിന് ജന്മം നല്‍കാന്‍ തീരുമാനിച്ചത് ഫ്രാന്‍സിലെ വീട്ടിലും.

LEAVE A REPLY

Please enter your comment!
Please enter your name here